കോഴിക്കോട് 25.3 ലക്ഷം വോട്ടർമാർ

കോഴിക്കോട് >> തദ്ദേശ സ്ഥാപനത്തിലേയ്ക്കുള്ള തെരഞ്ഞടുപ്പിൽ അന്തിമ വോട്ടർ പട്ടിക പുറത്തുവന്നതോടെ കോഴിക്കോട് ജില്ലയിൽ 25, 29, 673 പേർ വോട്ട് ചെയ്യും.

ഇതിൽ പുരുഷൻമാരേക്കാൾ ഒന്നേകാൽ ലക്ഷം സ്ത്രീകളാണ്.12,07,792 പുരുഷൻമാരും 13, 21,864 സ്ത്രീകളുമാണ്. 19 ട്രാൻസ് ജണ്ടറുകൾക്കും വോട്ട് ഉണ്ട്. കോഴിക്കോട് നഗരസഭയിൽ 4, 61, 998 പേർ വോട്ടു ചെയ്യും. 2,19,608 പുരുഷൻമാരും 2,42,385 സ്ത്രീകളുമാണ്.

നഗരസഭ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ രണ്ട് പഞ്ചായത്ത് ഒഴികെ എല്ലായിടത്തും സ്ത്രീ വോട്ടർമാരാണ് കൂടുതൽ. വാണിമേൽ, കീഴരിയൂർ പഞ്ചായത്തുകളിൽ മാത്രമാണ് പുരുഷ വോട്ടർമാർ അധികം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു