കോഴിക്കോട് : വിജയപടവ് കയറാൻ മേയർ സ്ഥാനാർത്ഥികൾ

വോട്ടുകൾ എല്ലാം ചെയ്യുമ്പോൾ (3)

കോഴിക്കോട് >> തെരഞ്ഞെടുപ്പിൻ്റെ ഒന്നാംഘട്ട പ്രചാരണം എല്ലാ മുന്നണികളും പൂർത്തിയാക്കിയതോടെ തെരഞ്ഞെടുപ് പ്രചാരണത്തിന് നേതൃത്വം നൽകുന്നവർക്ക് ആശങ്കയും പ്രതീക്ഷയുമാണ്.

കൊവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ എല്ലാം തന്നെ വോട്ടർമാർ സ്ഥിരതാമസമുണ്ട്. ഈ സാഹചര്യത്തിൽ വോട്ടിങ്ങിൻ്റെ ശതമാനം ഉയരും. നിലവിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 78.8 ശതമാനം പേർ മാത്രമാണ് വോട്ട് ചെയ്തത്. പലരുടെയും വിജയം നേരിയ വോട്ടുകൾക്കാണ്. ശതമാനം കൂടിയാൽ ഭൂരിപക്ഷ വാർഡുകളും മാറി മറിയും.

കോർപ്പറേഷനിലെ വാർഡ് 16 മുതൽ
25 വരെയുള്ള 10 വാർഡുകളുടെ കഴിഞ്ഞ കാല തിരഞ്ഞെടുപ്പിലെ അവലോകനം പരിശോധിക്കാവുന്നതാണ്. ഈ പത്ത് വാർഡുകളിൽ ഇത്തവണത്തെ പ്രത്യേകത എൽഡിഎഫ്ൻ്റെയും
യുഡിഎഫിനെയും മേയർ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് ഈ 10 വാർഡുകളിലെ ചിലതിലാണ്.
അതോടൊപ്പം തന്നെ ഈ പത്ത് വാർഡിൽ രണ്ട് വാർഡുകൾ ബിജെപിക്ക് വോട്ടുകൾ ഉള്ള നിർണായകമായ വാർഡുകളാണ്. ചെറിയ മാറ്റങ്ങളും വോട്ടുകൾ മാറിമറിയുകയും ഉണ്ടായാൽ ഈ പത്ത് വാർഡുകളിൽ മൂന്നു വാർഡുകൾ ബിജെപിക്ക് വിജയിക്കാവുന്നതാണ്.

വാർഡ് 16 മൂഴിക്കൽ സിപിഎമ്മാണ് വിജയം കൈവരിച്ചത്. ഇവിടെ സ്വതന്ത്ര സ്ഥാനാർഥികൾക്ക് 350 വോട്ടുകൾ നേടിയിട്ടുണ്ട്. ഇവിടെ ആകെ വോട്ട് 6336 ആണ്. ഇതിൽ 4852 പേർ വോട്ടുകൾ ചെയ്തു. സിപിഎമ്മിന് 2205 വോട്ടും കോൺഗ്രസിന് 1765 വോട്ടും ബിജെപിക്ക് 565 വോട്ടുമാണ് ലഭിച്ചത്.

ചെലവൂരിൽ കോൺഗ്രസ്സിനാണ് വിജയം ഉണ്ടായിരുന്നത്. 5538 വോട്ടിൽ 4432 വോട്ടുകളാണ് പോൾ ചെയ്തത്. ഇതിൽ കോൺഗ്രസ് 1647 വോട്ട് നേടി.
സിപിഎമ്മിന് 1459, ബിജെപിക്ക് 1329 വേട്ടുകൾ ഉണ്ട്. ചെറിയൊരു ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് ചെലവൂരിൽ അധികാരത്തിലെത്തിയത്. ഇവിടെ ഇത്തവണത്തെ സാഹചര്യം കണക്കിലെടുത്താൽ ബിജെപിക്ക് വോട്ട് വർധനവുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ നേരിയ വ്യത്യാസം മാത്രമേ ഇരുമുന്നണികൾക്കും ഉള്ളൂ വിജയസാധ്യത കണ്ടറിയേണ്ടതാണ്.

വാർഡ് 18 മായനാടിൽ സിപിഎം സ്ഥാനാർത്ഥി 1830 വോട്ടുകൾ നേടിയാണ് വിജയിച്ചത്. 453 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഭൂരിപക്ഷം. കോൺഗ്രസും ബിജെപിയും വളരെ പിന്നിലാണ്. തൊട്ടടുത്ത പത്തൊമ്പതാം വാർഡ് ആയ മെഡിക്കൽകോളേജ് സൗത്തിൽ ഇതേപോലെ തന്നെ സിപിഎം വലിയൊരു ഭൂരിപക്ഷത്തിലാണ് വിജയിച്ചത് ഈ മേഖലയും
മറ്റു മുന്നണികൾക്ക് കടന്നുവരാൻ നിലവിലെ സാഹചര്യത്തിൽ സാധിക്കാത്ത ഇടമാണ്.

മെഡിക്കൽ കോളേജ് വാർഡിൽ 338 ഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ സിപിഎം വിജയിച്ചത്. 3,317 വോട്ടിൽ 2458 വോട്ടുകൾ ആണ് പോൾ ചെയ്തത്. കോർപ്പറേഷൻറെ ഇരുപത്തി ഒന്നാം വാർഡ് ചെവായൂർ നേരത്തെ കോൺഗ്രസിൻറെ ഒരു വാർടായിട്ടാണ് നിലനിൽക്കുന്നത്. കോൺഗ്രസ് ഈ വാർഡിൽ 354 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോൺഗ്രസിന് 1321, എൻ സി പി 967, ബിജെപി 438. 200 വോട്ട് സ്വതന്ത്ര സ്ഥാനാർത്ഥികളും നേടിയിട്ടുണ്ട്. മൊത്തം 4139 വോട്ടുകളിൽ 2896 വോട്ടുകളാണ് പോൾ ചെയ്തത്.
ഈ വാർഡിലാണ് യുഡിഎഫിൻ്റെ മേയർ സ്ഥാനാർത്ഥിയായി ഡോ. പി എൻ അജിത മത്സരിക്കുന്നത്.

തൊട്ടടുത്ത് കോവൂർ വാർഡിൽ
ഡെപ്യൂട്ടി മേയർ മീര ദർശക് വിജയിച്ചത് 942 വോട്ട് ഭൂരിപക്ഷത്തിൽ ആയിരുന്നു. വർദ്ധിച്ച ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ മറ്റു മുന്നണികൾ കയറി വരാൻ ഉള്ള ഒരു സാധ്യത കുറവാണ്.

പക്ഷേ തൊട്ടു തൊട്ടടുത്ത നെല്ലിക്കോട്, കുടിൽ തോട് വാർഡുകൾ ബിജെപി നിർണായകമാണ്. നെല്ലിക്കോട് സിപിഎം 423 വോട്ടുകൾക്കാണ് വിജയിച്ചത്. 1919 വോട്ട് സിപിഎമ്മും 1078 വോട്ട് ബിജെപി യും 1496 വോട്ട് കോൺഗ്രസും ആണ് നേടിയത്. അതേപോലെതന്നെ കുടിൽ തോട് സിപിഎം 158 വോട്ടിന് വിജയിച്ചെങ്കിലും ബിജെപി നേരിയ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 1542 വോട്ട് സിപിഎം നേടിയപ്പോൾ 1384 വോട്ട് ബിജെപിയും 1226 വോട്ട് കോൺഗ്രസും നേടി. മൊത്തം 5923 വോട്ടിൽ 4169 മാത്രമാണ് പോൾ ചെയ്തത്. ഇത്തവണ ജയസാധ്യത അവസാന ഘട്ടത്തിലെ നിർണയിക്കാൻ കഴിയൂ.

കോട്ടൂളി 25 വാർഡിൽ സിപിഎം വളരെയേറെ മുന്നിലാണ് വിജയിച്ചത്. 1010 വോട്ട് ഭൂരിപക്ഷത്തിലാണ് സിപിഎം നിലനിർത്തിയത്. 5770 വോട്ടിൽ 4428 വോട്ടുകൾ പോൾ ചെയ്തു. ഇതിൽ 2206 വോട്ടുകളാണ് സിപിഎം ലഭിച്ചത്. 1195 വോട്ട് കോൺഗ്രസിനും 1002 വോട്ട് ബിജെപിക്കും നിലവിൽ ലഭിച്ചിട്ടുണ്ട്. ഇത്തവണ എൽഡിഎഫിൻ്റെ മേയർ സ്ഥാനാർഥിയാവാൻ സാധ്യതയുള്ള ഡോ. എസ് ജയശ്രീ ആണ് ഈ വാർഡിൽ മത്സരിക്കുന്നത്. ഈ വാർഡിൽ 1010 ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ സ്ഥാനാർഥിയായി സുഷാജ് വിജയിച്ചത്. ഈ വാർഡിൽ ബിജെപിയും നിർണായക ശക്തിയാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു