കോഴിക്കോട് മുക്കത്ത് ഇടതു സ്ഥാനാര്‍ഥിയുടെ ഭാര്യയെ സ്ഥാപനത്തില്‍ കയറി ആക്രമിച്ചു

കോഴിക്കോട് >> മുക്കം തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥിയുടെ ഭാര്യയെ ജോലി ചെയ്യുന്ന സ്വകാര്യ ലാബിലെത്തി ആക്രമിച്ചു. മുക്കം നഗരസഭാ ഡിവിഷന്‍ അഞ്ചിലെ ഇടതു സ്ഥാനാര്‍ഥി സി പി എമ്മിലെ നൗഫലിന്റെ ഭാര്യ ഷാനിദയെയാണ് ആക്രമിച്ചത്. ഇന്ന് രാവിലെ 7.45 ഓടെ തിരുവമ്പാടിയിലാണ് സംഭവം. കഴുത്തിന് പരുക്കേറ്റ ഷാനിദയെ ഓമശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൗഫലിനോട് മര്യാദക്ക് നിന്നോളാന്‍ പറയണമെന്നും ഇല്ലെങ്കില്‍ വിവരം അറിയുമെന്നും പറഞ്ഞ് കഴുത്തില്‍ പിടിച്ച് ഞെക്കുകയായിരുന്നുവെന്ന് ഷാനിദ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഒച്ചയിട്ടപ്പോള്‍ അക്രമി ഓടിപ്പോയെന്നും പറയുന്നു.

നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന നടക്കുന്ന സമയത്ത് എതിര്‍ പാര്‍ട്ടിയിലെ ചിലരുമായി വാക്കു തര്‍ക്കം ഉണ്ടായിരുന്നുവെന്നും അതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നും സംശയിക്കുന്നതായി ഷാനിദ പറയുന്നു. തിരുവമ്പാടി എസ് ഐ. നിജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ആരംഭിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു