കോഴിക്കോട് നഗരസഭ: വോട്ടെല്ലാം ചെയ്യുമ്പോൾ …

(ഭാഗം -1 അഞ്ച് വാർഡുകൾ)

കോഴിക്കോട് >> 2015 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോഴിക്കോട് നഗരസഭയിൽ ചരിത്രം കുറിച്ചാണ് എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയത്.

75 വാർഡുകളിലായി എൽഡിഎഫ് 48 വാർഡിലും യുഡിഎഫ് 20 വാർഡിലും ബിജെപി ഏഴ് വാർഡിലും ആണ് വിജയിച്ചത്. അഞ്ച് വർഷം പിന്നിട്ടപ്പോൾ
കോഴിക്കോട് നഗരസഭയിൽ നിലവിലുള്ള വോട്ടർമാരിൽ നേരിയ ഒരുവർധന മാത്രമാണ് ഉണ്ടായിട്ടുള്ളത്.

ഈ സാഹചര്യത്തിൽ എൽഡിഎഫിന് മുൻതൂക്കം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എങ്കിലും നിലവിലെ സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫ് പഴയ സീറ്റിൽ നിന്നും മുന്നേറ്റം ഉണ്ടാക്കുമോ..? ബിജെപി നിലവിലുള്ള ഏഴ് സീറ്റിൽ കരുത്ത് വീണ്ടും വർദ്ധിപ്പിക്കുമോ..? എന്നതാണ് വരും ദിനങ്ങളിൽ അറിയാനുള്ളത്.
ഡിസംബർ 14ന് വോട്ടെടുപ്പ് നടക്കുമ്പോൾ ഈ തെരഞ്ഞടുപ്പിൽ സ്ഥാനാർഥികളുടെ മികവിനാണ് വോട്ടർമാർ മുൻഗണന നൽകുന്നത്. അതോടൊപ്പം വോട്ട് ചെയ്യാതിരിക്കുന്നവരെ ബൂത്തിലെത്തിച്ചാൽ പല വാർഡുകളിലും വിജയം മാറിമറിയും.

വോട്ടിംഗ് നടക്കുന്ന ഓരോ വാർഡിലും കഴിഞ്ഞ 2015 വിജയിച്ച വോട്ടർമാരുടെ ഭൂരിപക്ഷവും ലഭിച്ച വോട്ടും ആകെയുള്ള വോട്ടും നമുക്കൊന്ന്
പരിശോധിക്കാവുന്നതാണ്.

കോഴിക്കോട് നഗരസഭയിലെ ആദ്യ അഞ്ച് വാർഡുകൾ പരിശോധിച്ചാൽ
ഭൂരിപക്ഷവും എൽഡിഎഫിന് ആണ്
വിജയം ഉണ്ടായിരുന്നത്. ഒന്നാം വാർഡായ എലത്തൂരിൽ 5350 വോട്ടിൽ 4265 പേരാണ് സമ്മതിദായക അവകാശം വിനിയോഗിച്ചത്. ഇതിൽ 1956 വോട്ടുനേടി കോൺഗ്രസ് വിജയിക്കുകയാണ് ചെയ്തത്. തൊട്ട് പിന്നിൽ 1633 വോട്ടുനേടി സിപിഎമ്മും ബിജെപി 567 വോട്ടുമാണ് നേടിയത്. എസ്ഡിപിഐ സ്ഥാനാർത്ഥിക്ക് 115 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസ് എലത്തൂരിൽ 323 വോട്ട് ഭൂരിപക്ഷത്തിൽ ആയിരുന്നു വിജയിച്ചത്. ഇത്തവണ ഇവിടെ അല്പം വോട്ടിൻറെ വർധന ഉണ്ടായിട്ടുണ്ട്.

എങ്കിലും എലത്തൂരിൽ ഭൂരിപക്ഷം നേരിയ തോതിൽ ആയ സാഹചര്യത്തിൽ വിജയംകോൺഗ്രസിൽ ആണോ സിപിഎമ്മിൽ ആണോ എന്ന് ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

നഗരസഭയിലെ രണ്ടാം വാർഡായ ചെട്ടി കുളത്ത് സിപിഎം സ്ഥാനാർത്ഥിക്കായിരുന്നു വിജയം. 1009 വോട്ട് ഭൂരിപക്ഷത്തിലാണ് സിപിഎം വിജയിച്ചത്.  5239 വോട്ടുകളുള്ള വാർഡിൽ  4163 പേരാണ് വോട്ട് ചെയ്തത്. ഇതിൽ സിപിഎമ്മിന് 2365, മുസ്ലിംലീഗ് സ്ഥാനാർത്ഥിക്ക് 1356 വോട്ട് ബിജെപിക്ക് 393 വോട്ടുമാണ് ലഭിച്ചത്. എസ്ഡിപിഐക്ക് 31 വോട്ട് ലഭിച്ചിട്ടുണ്ട്. ചെട്ടികുളം വാർഡിൽ
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1009 വോട്ട് ഭൂരിപക്ഷം ഉള്ള സാഹചര്യത്തിൽ സിപിഎമ്മിന് ആയിരിക്കും മുൻതൂക്കം എന്നാണ് വിലയിരുത്തൽ.

നഗരസഭയുടെ മൂന്നാം വാർഡ് എരഞ്ഞിക്കലിൽ 470 വോട്ട് ഭൂരിപക്ഷത്തിലാണ് സിപിഎം വി ജയിച്ചിരുന്നത്. ആകെയുള്ള 5239 വോട്ടിൽ 4188 വോട്ട് മാത്രമാണ് പോൾ ചെയ്തത്. സിപിഎമ്മിന് 2001 വോട്ടും കോൺഗ്രസിന് 1531 വോട്ട്, ബിജെപിക്ക് 673 വോട്ടും ലഭിച്ചിട്ടുണ്ട്. 470 ഭൂരിപക്ഷത്തിലാണ് അന്ന് സിപിഎം ജയിച്ചത്. മാറിയ സാഹചര്യത്തിൽ മൂന്നു മുന്നണിക്കും ഇവിടെ വോട്ടിൻ്റെ ആരോഹണം അവരോഹണം സംഭവിക്കാൻ സാധ്യതയുണ്ട്.

തൊട്ടടുത്ത പുത്തൂർ നാലാം വാർഡിൽ സിപിഎം സ്ഥാനാർത്ഥി 715 വോട്ടുകൾക്കാണ് വിജയിച്ചത്. ആകെയുള്ള 4633 വോട്ടിൽ 3545 പേർ മാത്രമാണ് വോട്ട് ചെയ്തതു. ഇതിൽ സിപിഎമ്മിന് 1875 വോട്ടും കോൺഗ്രസിന് 1260 വോട്ടും ബിജെപിക്ക് 500 വോട്ടുമാണ് ലഭിച്ചത്. ഇവിടെ 705 വോട്ടിൻ്റെ ഭൂരിപക്ഷമാണ് സിപിഎമ്മിന് നിലവിലുള്ളത്.

തൊട്ടടുത  നഗരസഭയുടെ അഞ്ചാം വാർഡിൽ മൊകവൂരിൽ എൻസിപിക്ക് ആയിരുന്നു വിജയം. എൻസിപി  382 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെയുള്ള 5755 വോട്ടിൽ
4 619 പേരാണ് വോട്ട് ചെയ്തത്. എൻസിപിക്ക് 2231 വോട്ടും സിഎംപിക്ക് 1849 വോട്ടും ബിജെപിക്ക് 531 വോട്ടുമാണ് ലഭിച്ചത്.

ഇവിടെ 382 വോട്ടിൻറെ നേരിയ ഭൂരിപക്ഷം മാത്രമാണ് എൻസിപിക്ക് ഉള്ളത്. ഈ മേഖലയിൽ അഞ്ച് വാർഡിലും ബിജെപിക്ക് നേരിയതോതിൽ വോട്ട് വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുകളിൽ സൂചിപ്പിച്ച വാർഡുകളിൽ എല്ലാം ആയിരത്തിലേറെ പേർ വോട്ട് ചെയ്യാതിരുന്നിട്ടു മുണ്ട്. ഇത്തരം വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള പ്രവർത്തനം സജീവമായാൽ നിലവിലുളള നേരിയ ഭൂരിപക്ഷ വിജയം ഉണ്ടായ വാർഡുകൾ ഇക്കുറി മാറി മറിയും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു