കോഴിക്കോട് നഗരസഭ: മാറിമറിയുന്ന വാർഡുകൾ

(ഭാഗം:2, വോട്ടെല്ലാം ചെയ്യുമ്പോൾ)

കോഴിക്കോട് >> തെരഞ്ഞെടുപ്പിന് ഒരുങ്ങിയ കോഴിക്കോട് നഗരസഭയുടെ വടക്ക് – കിഴക്ക് വാർഡുകളിലെ വോട്ട് നിലയുടെ വിശദീകരണത്തിൽ നിന്ന്. ഇത്തവണ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ നേരിയ വർധനയും പ്രചാരണത്തിൽ കാണുന്ന സജീവതയും കണക്കാക്കിയാൽ നഗരസഭയിലെ പല വാർഡുകളും വിജയം തലകീഴായി മാറിമറിയും.

ഭൂരിപക്ഷ വാർഡുകളിലും നേരിയ ഭൂരിപക്ഷത്തിനാണ് പലരും വിജയിച്ചത്. ഇത്തരം വാർഡുകളാണ് നഗരസഭ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്തരം വാർഡുകളിൽ പ്രവർത്തനം സജീവവുമാണ്.

ആറാം വാർഡായ കുണ്ടുപറമ്പ് മുതൽ പതിനഞ്ചാം വാർഡ് വെള്ളിമാടുകുന്ന് വരെ ഉള്ള ഒരു വിശകലനമാണ് ഇന്ന് നടക്കുന്നത്. ഇതിൽ കുണ്ടുപറമ്പ് വെള്ളിമാടുകുന്ന് എന്നീ രണ്ട് വാർഡുകൾ ഇത്തവണ നിർണായകമാണ്. ഈ വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് 500 നു മുകളിലും മറ്റൊരു സ്ഥാനാർത്ഥിക്ക്
200 നു മുകളിലും വോട്ടുകൾ ഉണ്ട്. ഇത്തവണ ഈ വോട്ടുകൾ ആർക്ക് അനുകൂലമാകും എന്നതിൽ ആയിരിക്കും വാർഡിലെ വിജയം നിശ്ചയിക്കുക.

ആറാം വാർഡായ കുണ്ടുപറമ്പിൽ
സിപിഎം സ്ഥാനാർഥിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 663 വോട്ടുകൾക്ക്
വിജയിച്ചത്. ഇവിടുത്തെ പ്രത്യേകത 5235 പേർക്കാണ് വോട്ട് ഉള്ളത്. ഇതിൽ 3850 ഏഴ് പേർ മാത്രമാണ് വോട്ട് ചെയ്തത്. വളരെ കുറവാണ്. അതിൽ തന്നെ 554 വോട്ട് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിക്കാണ്.

സിപിഎമ്മിന് തൊട്ടുപിന്നിലുള്ള കോൺഗ്രസിന് 1228 വേട്ടു മാത്രമാണ് ലഭിച്ചത്. ഈ സ്വതന്ത്ര സ്ഥാനാർത്ഥി കോൺഗ്രസിൻറെ സ്ഥാനാർത്ഥിയായിരുന്നു. അദ്ദേഹം മത്സരിച്ചിട്ടില്ലയിരുന്നെങ്കിൽ കോൺഗ്രസിന് ആയിരുന്നു വിജയസാധ്യത. ഇത്തവണ ഈ വാർഡ് ആർക്കൊപ്പം നിൽക്കും എന്നത് കണ്ടറിയണം.

തൊട്ടടുത്ത ഏഴാം വാർഡ് കരുവിശ്ശേരി,
തടമ്പാട്ടുതാഴം, വേങ്ങേരി, പൂളക്കടവ് എന്നീ വാർഡുകൾ സിപിഎമ്മിനൊപ്പവും മലാപറമ്പ് പാറോപ്പടി, വെള്ളിമാടുകുന്ന് കോൺഗ്രസിനൊപ്പവും, സിവിൽ സ്റ്റേഷൻ, ചേവരമ്പലം എന്നിവ ബിജെപി കൊപ്പവുമാണ്. കരുവിശ്ശേരിയിൽ ആകെയുള്ള 5325 വോട്ടിൽ 4042 പേർ മാത്രമാണ് വോട്ട് ചെയ്തത്. സിപിഎമ്മിന് 2281 വോട്ടും കോൺഗ്രസിന് 1428 വോട്ടുമാണ് കിട്ടിയത്. ബിജെപി 487.

മലാപ്പറമ്പ് ഇത്തവണ ആര് ജയിക്കും എന്നത് ഇക്കുറി ചർച്ചയാണ്. മലപ്പറമ്പിൽ 50 വോട്ടിന് ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് വിജയിച്ചത്. പക്ഷേ 5118 വോട്ട് മലപ്പറമ്പിൽ ഉണ്ടെങ്കിലും 3800 പേർ മാത്രമാണ് കഴിഞ്ഞ തവണ വോട്ട് ചെയ്തത്. വോട്ടിൻ്റെ ശതമാനം കൂടിയാൽ വാർഡ് എൽ ഡി എഫിനൊപ്പമാകും നിലകൊള്ളുക.

തടമ്പാട്ടുതാഴം 5250 വോട്ടിൽ 3922 വോട്ട് ആണ് പോൾ ചെയ്തത്. സിപിഎമ്മിന് 1880 വോട്ടും കോൺഗ്രസിന് 1,386 വോട്ടുമാണ് ലഭിച്ചത്. 656 വോട്ട് ബിജെപിക്ക്. വേങ്ങേരി 4695 വോട്ടിൽ 3568 പേരാണ് വോട്ടുചെയ്തത്. 443 വോട്ടിനാണ് സിപിഎം ജയിച്ചത്. ബിജെപിക്ക് 600 വോട്ടുണ്ട്.
പൂളക്കടവ് വാർഡിൽ സിപിഎമ്മിന് ആയിരുന്നു വിജയം 379 വോട്ട് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അവിടെ 6360 വോട്ട് ഉണ്ടെങ്കിലും
4663 വോട്ട് മാത്രമാണ് ചെയ്തത്. ഇത്തവണ 6360 വോട്ടിൽ 5000 വോട്ടെങ്കിലും ചെയ്താൽ വിജയം മാറിമറിയാൻ സാധ്യതയുണ്ട്. പന്ത്രണ്ടാം വാർഡായ പാറോപ്പടി കോൺഗ്രസ് ആണ് ജയിച്ചത്. ബിജെപിക്ക് 1147 വോട്ട് നിലവിലുണ്ട്. ബിജെപിക്ക് വിജയസാധ്യതയുള്ള ഒരു മേഖല കൂടിയാണ് പാറോപ്പടി. സിപിഎമ്മിന് 1655 വോട്ടും കോൺഗ്രസ് 1944 ഉള്ളത്. മൊത്തം 7000 വോട്ടുണ്ടെങ്കിലും 4700 മാത്രമാണ് 2015 ൽ പോൾ ചെയ്തത്. ഇത്തവണ കൂടുതൽ പേർ വോട്ട് ചെയ്താൽ വിജയം ബിജെപിക്കോ തൊട്ടടുത്ത കോൺഗ്രസിനോ വരാനാണ് സാധ്യത കാണുന്നത്.

കഴിഞ്ഞതവണ സിവിൽസ്റ്റേഷൻ ചേവരമ്പലം എന്നീ വാർഡുകൾ ബിജെപിക്ക് അനുകൂലമായാണ് നിന്നത്. അതായത് 5778 വോട്ടുള്ള സിവിൽസ്റ്റേഷനിൽ 4108 വേട്ടുകൾ പോൾ ചെയ്തു. ഇതിൽ 1459 പേർ ബിജെപിക്ക് വോട്ട് ചെയ്തു. 1205 പേർ കോൺഗ്രസും 1399 സിപിഎമ്മിന് വോട്ട് ചെയ്തിട്ടുണ്ട്. അതേപോലെതന്നെ ചേവരമ്പലം ബിജെപിയാണ് വിജയിച്ചത് 388 വോട്ടിന് ഭൂരിപക്ഷത്തിലാണ് ബിജെപി ജയിച്ചത്. 5542 വോട്ടുള്ള ഈ കേന്ദ്രത്തിൽ 41 19 വോട്ട് ചെയ്തു. 1989 വോട്ട് നേടിയാണ് ബിജെപി ജയിച്ചത്. സിപിഎമ്മിനെ 1601, കോൺഗ്രസിന് 556.

വെള്ളിമാടുകുന്നിൽ കോൺഗ്രസിനാണ് വിജയം. 184 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പക്ഷേ 6154 വോട്ടിൽ 4464 മാത്രമാണ് പോൾ ചെയ്തത്. ഇവിടെ 5000 മുകളിൽ
വോട്ടർമാർ പോൾ ചെയ്തിട്ടുണ്ടെങ്കിൽ അവിടുത്തെ വിജയവും മാറി മറയാനാണ് സാധ്യതയുള്ളത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു