കോഴിക്കോട് നഗരസഭ: മനസ് മാറുമോ?

കോഴിക്കോട്‌ >> തദ്ദേശഭരണ സ്ഥാപനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ കോഴിക്കോട് നഗരസഭ കഴിഞ്ഞ 45 വർഷമായി ഇടത് പക്ഷ ജനാധിപത്യ മുന്നണിയാണ് ഭരിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പുകളിലും യുഡിഎഫ്, ബിജെപി തെരഞ്ഞെടുപ്പിൽ സജീവമാണങ്കിലും പ്രവർത്തനം വോട്ടാക്കി മാറ്റാൻ കഴിയാതെ പോകുന്ന ചിത്രമാണ്. കോഴിക്കോട് നഗരസഭ ഇക്കുറി മാറിമറിയുമോ എന്നാണ് ചർച്ച സജീവമാകുന്നത്.

2010 ലെ തെരഞ്ഞെടുപ്പിൽ എൽ ഡി എഫും യു ഡി എഫും ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും ഏഴ് വാർഡിൻ്റെ വിത്യാസത്തിൽ ഭരണം പിടിച്ചെടുക്കാനുള്ള അവസരം യുഡി എഫിന് നഷ്ടപ്പെട്ടു. ബിജെപി ചിത്രത്തിലില്ലാതെയായി. എന്നാൽ 2015ലെ തെരഞ്ഞെടുപ്പിലാണ് കോഴിക്കോട് നഗരസഭയിൽ ബിജെപി കരുത്തുകാട്ടിയത്. യു ഡി എഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.

2010ൽ കോഴിക്കോട് നഗരസഭയിൽ 75 വാർഡിൽ 41 ഇടത്ത് എൽ ഡി എഫ് ജയിച്ചു. യു ഡി എഫ് 34 വാർഡിലും വിജയിച്ചു. തുടർന്ന് 2015ൽ എൽ ഡി എഫ് 48 സീറ്റിൽ വിജയിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ നേരിയ മുന്നേറ്റം നടത്തി. എന്നാൽ യു ഡി എഫ് 14 സീറ്റുകൾ നഷ്ടപ്പെട്ട് 20 സീറ്റ് മാത്രം നേടി തൃപ്തിയടയേണ്ടി വന്നു. ബി ജെ പി ഏഴ് സീറ്റ് നേടി വരവ് അറിയിച്ച് കരുത്തുകാട്ടി.

2015ൽ സി.പി.എം-44, എൻ സി പി -2, സി പി ഐ – 1, എൽ ഡി എഫ് സ്വതന്ത്രൻ – 1, കോൺഗ്രസ് – 10, മുസ്ലീം ലീഗ് – 7, ജനതാദൾ യു – 3, ബിജെപി- 7 എന്നിങ്ങനെയാണ് കക്ഷിനില.

ഇത്തവണ മാറിമറിഞ്ഞ സമകാലിക രാഷ്ട്രീയത്തിൽ കോഴിക്കോട് പിടിച്ചെടുക്കാനാണ് യു ഡി എഫ് കേന്ദ്രങ്ങൾ പ്രവർത്തനം ആസൂത്രണം ചെയ്യുന്നത്. എന്നാൽ ബി ജെ പിയും എൽ ഡി എഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും യു ഡി എഫ് സ്ഥാനാർത്ഥികൾ പലയിടങ്ങളിലും വ്യക്തമായില്ല. ഭരണത്തുടർച്ചയ്ക്ക് എൽ ഡി എഫ് പുതുമുഖങ്ങളെയാണ് രംഗത്തിറക്കിയത്. ഒപ്പം കൈവിരലിലെണ്ണാവുന്ന പഴയ അംഗങ്ങളുണ്ട്.

2015ലെ വാർഡിലെ വോട്ടർമാരുടെ എണ്ണത്തിനേക്കാൾ നേരിയ വർധന മാത്രമാണ് ഇക്കുറിയുളളത്. ആയതിനാൽ നിലവിലെ രാഷ്ട്രീയവും നാടിൻ്റെ വികസനവും ചർച്ച ചെയ്ത് നേട്ടം ഉണ്ടാക്കാനാണ് എൽഡിഎഫ് ശ്രമം. അതേ സമയം ബി ജെ പി നിലവിലെ സീറ്റ് കുറയാതെ മുന്നേറ്റം നടത്താനുമാണ് തന്ത്രങ്ങൾ മെനയുന്നത്. ഇതിനിടയിലാണ് യു ഡി എഫ് ഇരുമുന്നണി രാഷ്ട്രീയവും തുറന്നു കാട്ടി സീറ്റ് നില ഉയർത്താൻ ശ്രമിക്കന്നത്.

കോഴിക്കോട് നഗരസഭയിൽ കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞടുപ്പിൽ ഓരോ വാർഡിലും ലഭിച്ച വോട്ടു നില ചർച്ച തുടങ്ങി. 2015ൽ വാർഡുകളിൽ ഓരോ കക്ഷിക്കും ലഭിച്ച വോട്ടുകൾ, ഭൂരിപക്ഷം എന്നിവ കേരളവൺടിവി നാളെ മുതൽ വായനക്കാർക്ക് പങ്കുവയ്ക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു