കോഴിക്കോട് ജില്ല അറിയിപ്പുകൾ

വടകര മോഡല്‍ പോളിയില്‍
സ്പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്‌നിക് കോളേജിലെ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുളള സീറ്റുകളില്‍ ഇതുവരെ അപേക്ഷിക്കാത്തവരെ കൂടി ഉള്‍പ്പെടുത്തി ഡിസംബര്‍ അഞ്ചിന് ഉച്ചയ്ക്ക് ഒരു മണിക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ നേരിട്ട് ഹാജരായി ഡിസംബര്‍ മൂന്നിന് നാല് മണിക്കകം രജിസ്റ്റര്‍ ചെയ്യണം. എസ്.എസ്.എല്‍.സി യോ തത്തുല്യ യോഗ്യതയോ ഉളളവര്‍ക്ക് അപേക്ഷിക്കാം. ആദ്യ ടേം ഫീസായ 10,050 രൂപ അഡ്മിഷന്‍ സമയത്ത് അടക്കണം. എസ്.സി, എസ്.ടി, ഒ.ഇ,സി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫീസാനുകൂല്യങ്ങള്‍ ലഭിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രവേശന പ്രക്രിയ നടക്കുക. വിശദ വിവരങ്ങള്‍ക്ക് 0496 2524920, 8891817407.

അതിജീവന ഭക്ഷ്യ
കിറ്റുവിതരണം തുടങ്ങി

നവംബര്‍ മാസത്തെ അന്ത്യോദയ അന്നയോജന, മുന്‍ഗണന വിഭാഗം കാര്‍ഡുകള്‍ക്കുളള കിറ്റ് വിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഒക്ടോബര്‍ മാസം ജില്ലയില്‍ 93 ശതമാനം കോവിഡ് അതിജീവന ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. കിറ്റ് ലഭിക്കാത്തവര്‍ക്കായി എല്ലാ റേഷന്‍ കടകളിലും ആവശ്യത്തിന് കിറ്റ് എത്തിച്ചതായും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അന്ത്യോദയ അന്നയോജന 98.34, മുന്‍ഗണന വിഭാഗത്തില്‍ 97.56, നോണ്‍പ്രയോറിറ്റി നോണ്‍ സബ്സിഡി 86.24, നോണ്‍പ്രയോറിറ്റി സബ്സിഡി 92.56 ശതമാനം വീതം ഭക്ഷ്യവസ്തുക്കളും ഒക്ടോബര്‍ മാസത്തില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്തു.

ഗതാഗതം നിരോധിച്ചു

കാക്കുനി – നമ്പാംവയല്‍ റോഡ് പ്രവൃത്തിയും കലുങ്ക് നിര്‍മ്മാണ പ്രവൃത്തിയും ആരംഭിക്കുന്നതിനാല്‍ ഇന്നു (ഡിസംബര്‍ ഒന്ന് ) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഇതു വഴിയുളള വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നമ്പാംവയല്‍ ഭാഗത്തു നിന്നും കാക്കുനി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുളങ്ങരത്ത് അരൂര്‍ ഗുളികപ്പുഴ റോഡ് വഴിയും കാക്കുനി ഭാഗത്ത് നിന്നും തിരികെ പോകുന്ന വാഹനങ്ങള്‍ കാവില്‍ – തൂക്കുനി – കുറ്റ്യാടി റോഡ് വഴിയും പോകണം.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിലെ എഇ ആന്റ് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ സിസ്റ്റം സിമുലേഷന്‍ ലാബിലേക്കാവശ്യമായ 5 കെവിഎ യുപിഎസിന് ബൈ ബാക്ക് സ്‌കീം പ്രകാരം ബാറ്ററി വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 17 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210.

റാങ്ക് പട്ടിക് പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളിലേക്കുള്ള എല്‍ഡി ടൈപ്പിസ്റ്റ് (കാറ്റഗറി നം. 280/18, 281/18) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.

സ്‌കില്‍ ഡവലപ്മെന്റ്
സെന്ററില്‍ സീറ്റൊഴിവ്

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍,സോളാര്‍ ടെക്നീഷ്യന്‍, റഫ്രിജറേഷന്‍ & എയര്‍കണ്ടീഷനിങ്ങ്, ഹാര്‍ഡ്വേര്‍ & നെറ്റ്‌വര്‍ക്കിങ്ങ് എന്നീ കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് നിശ്ചിത സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2370026, 8891370026.

കോളേജ് ഓഫ് അപ്ലൈഡ്
സയന്‍സില്‍ സ്പോട്ട്
അഡ്മിഷന്‍

താമരശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിബിഎ, ബിസിഎ, ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എ ഇംഗ്ലീഷ് കോഴ്സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് ഡിസംബര്‍ മൂന്നിന് രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2223243

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു