കോഴിക്കോട് കോര്‍പ്പറേഷനില്‍ 350 സ്ഥാനാര്‍ഥികള്‍,4,62,000 വോട്ടര്‍മാര്‍

കോഴിക്കോട് >> കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 75 വാര്‍ഡുകളിലായി 350 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. ഇതില്‍ 173 പുരുഷന്മാരും 177 സ്ത്രീകളുമാണ്.212 പേരാണ് പത്രിക പിന്‍വലിച്ചത്. 808 നാമനിര്‍ദേശ പത്രികളാണ് ലഭിച്ചിരുന്നത്. സ്ത്രീ സംവരണ വാര്‍ഡുകളില്‍ 148 പേരും ജനറല്‍ വിഭാഗത്തില്‍ 189 പേരുമാണ് മത്സരിക്കുന്നത്. എസ്.സി സംവരണ വാര്‍ഡില്‍ മൂന്നുപേരും എസ്്.സി സ്ത്രി സംവരണത്തില്‍ 10 സ്ഥാനാര്‍ഥികളുമാണുള്ളത്.

462,000 വോട്ടര്‍മാരാണ് ഉള്ളത്. 219,609 പുരുഷ വോട്ടര്‍മാരും 242,387 സ്ത്രീ വോട്ടര്‍മാരും നാല് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഒരു പ്രവാസിയും കോര്‍പറേഷനിലുണ്ട്.

വാര്‍ഡ് നമ്പര്‍, പേര്,
സ്ഥാനാര്‍ഥികളുടെ എണ്ണം
ക്രമത്തില്‍

1.എലത്തൂര്‍-5, 2.ചെട്ടികുളം-7, 3.എരഞ്ഞിക്കല്‍-5, 4.പുത്തൂര്‍-6, 5.മോകവൂര്‍-4, 6.കുണ്ടൂപറമ്പ-5, 7.കരുവിശ്ശേരി-4, 8.മലാപ്പറമ്പ-7, 9.തടമ്പാട്ടുതാഴം-3, 10.വേങ്ങേരി-5, 11.പൂളക്കടവ്-3, 12.പാറോപ്പടി-5, 13.സിവില്‍ സ്റ്റേഷന്‍-5, 14.ചേവരമ്പലം-3, 15.വെള്ളിമാടുകുന്ന്-3, 16.മൂഴിക്കല്‍-7, 17.ചെലവൂര്‍-6, 18.മായനാട്-4, 19.മെഡിക്കല്‍കോളേജ് സൗത്ത്-4, 20.മെഡിക്കല്‍കോളേജ്-3, 21.ചേവായൂര്‍-4, 22.കോവൂര്‍-4, 23.നെല്ലിക്കോട്-3, 24.കുടില്‍തോട്-3, 25.കോട്ടൂളി-4, 26.പറയഞ്ചേരി-3, 27.പുതിയറ-3, 28.കുതിരവട്ടം-7, 29.പൊറ്റമ്മല്‍-3, 30.കൊമ്മേരി-5, 31.കുറ്റിയില്‍ താഴം-3,
32.പൊക്കുന്ന്-6, 33.കിണാശ്ശേരി-5, 34.മാങ്കാവ്-5, 35.ആഴ്ചവട്ടം-6, 36.കല്ലായി-6, 37.പന്നിയങ്കര-6, 38.മീഞ്ചന്ത-4, 39.തിരുവണ്ണൂര്‍-4, 40.അരീക്കാട് നോര്‍ത്ത്-5, 41.അരീക്കാട്-6, 42.നല്ലളം-6, 43.കൊളത്തറ-4, 44.കുണ്ടായിത്തോട്-4, 45.ചെറുവണ്ണൂര്‍ ഈസ്റ്റ്-4, 46.ചെറുവണ്ണൂര്‍ വെസ്റ്റ്-4, 47.ബേപ്പൂര്‍ പോര്‍ട്ട്-4, 48.ബേപ്പൂര്‍-4, 49.മാറാട്-4, 50.നടുവട്ടം-3, 51.പുഞ്ചപ്പാടം-6, 52.അരക്കിണര്‍-4, 53.മാത്തോട്ടം-5, 54.കപ്പക്കല്‍-5, 55.പയ്യാനക്കല്‍-3, 56.ചക്കുംകടവ്-7, 57.മുഖദാര്‍-3, 58.കുറ്റിച്ചിറ-5, 59.ചാലപ്പുറം-3, 60.പാളയം-6, 61.വലിയങ്ങാടി-8, 62.മൂന്നാലിങ്ങല്‍-4, 63.തിരുത്തിയാട്-3,
64.എരഞ്ഞിപ്പാലം-3, 65.നടക്കാവ്-4, 66.വെള്ളയില്‍-9, 67.തോപ്പയില്‍-5, 68.ചക്കരോത്തുകുളം-3, 69.കാരപറമ്പ-5, 70.ഈസ്റ്റ്ഹില്‍-4, 71.അത്താണിക്കല്‍-4, 72.വെസ്റ്റ്ഹില്‍-8, 73.എടക്കാട്-5, 74.പുതിയങ്ങാടി-5, 75.പുതിയാപ്പ-7.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു