കേരളത്തിൽ 17 ന് ശേഷം ശക്തമായ ഇടിയും മഴയും

കോഴിക്കോട് >> സംസ്ഥാനത്ത് തുലാവര്‍ഷം വീണ്ടും സജീവമായി. നവംബർ 17ന് ശേഷം സംസ്ഥാനത്ത് ശക്തമായ ഇടിയും മഴയും പ്രതീക്ഷിക്കാം.

ഇന്നലെ സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴ ലഭിച്ചു. ഇപ്പോള്‍ പെയ്യുന്ന മഴ ശക്തികുറഞ്ഞ് ചാറ്റല്‍മഴയായി ശനിയാഴ്ച പുലര്‍ച്ചെ വരെ തുടരും. തീരപ്രദേശങ്ങളിലാണ് മഴ സജീവമായി നില്‍ക്കുക. അടുത്ത മണിക്കൂറുകളില്‍ മഴ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സജീവമായി തുടരും. കോഴിക്കോടിന് തെക്കോട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട മഴയായി തുടരും.

ഒറ്റപ്പെട്ട മഴ 17 വരെ തുടരും
കന്യാകുമാരി കടല്‍മേഖലയില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദപാത്തി എന്നിവ തുടരുന്ന പശ്ചാത്തലത്തില്‍ ഈ മാസം 17 വരെ കിഴക്കന്‍ കാറ്റ് തമിഴ്‌നാട്ടിലും കേരളത്തിലും കൂടുതല്‍ അനുകൂലമാകുന്ന സാഹചര്യം തുലാമഴ സജീവമാക്കും.

ഒറ്റപ്പെട്ട മഴയാണ് അടുത്ത ദിവസങ്ങളിലും പ്രതീക്ഷിക്കുന്നത്. കോഴിക്കോട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ചയും മഴ പ്രതീക്ഷിക്കാം. ഞായറാഴ്ച തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലും മധ്യ കേരളത്തിലെ എറണാകുളം ജില്ലയിലും വടക്കന്‍ കേരളത്തിലെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കൂടുതല്‍ പ്രദേശങ്ങളില്‍ മഴ പ്രതീക്ഷിക്കാമെന്നു മെറ്റ് ബീറ്റ് വെതർ നിരീക്ഷകരുടെ പാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈമാസം 17 ന് ശേഷം സംസ്ഥാനത്ത് ശക്തമായ ഇടിയോടെ മഴ തുടരും. തൃശൂര്‍, പാലക്കാട് ജില്ലകളാണ് ഈ കാലയളവില്‍ മഴ മറ്റു ജില്ലകളെ അപേക്ഷിച്ച് കുറയുക.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു