കെ.ടി.സുഷാജിന് രണ്ടാമൂഴം: കോഴിക്കോട് നഗരത്തിന് പ്രകൃതിദത്ത സൗന്ദര്യം ലക്ഷ്യം

കോഴിക്കോട് >> പ്രാദേശിക വികസന ലക്ഷ്യം മാത്രമായി, അഞ്ചു വർഷം കൊണ്ട് ഒരു വാർഡിലെ ജനങ്ങളെ രാഷ്ട്രീയത്തിനധീതമായി തന്നിലേയ്ക്ക് ആകർഷിച്ച കെ.ടി.സുഷാജ് എന്ന ജനകീയ കൗൺസിലർ വീണ്ടും തെരഞ്ഞെടുപ്പിൽ സജീവം.

ഇത്തവണ മത്സരിക്കുന്നിടം മനുഷ്യരേക്കാൾ അധികം സസ്യലതാതികൾ നിറഞ്ഞ വാർഡിലാണന്ന് മാത്രം. കോഴിക്കോട് നഗരത്തിന് പ്രകൃതിദത്ത സൗന്ദര്യവും ഒപ്പം ഇതിനിടയിൽ ജീവിക്കുന്നവർക്ക് വികസനത്തിൻ്റെ പുതിയ മുഖവും ലക്ഷ്യം കണ്ടാണ് രണ്ടാം ദൗത്യം ഏറ്റെടുത്തത്.

കോഴിക്കോട് നഗരസഭ വാർഡായ 25-ൽ കോട്ടൂളിയിൽ മികച്ച രീതിയിലുള്ള പ്രവർത്തനമാണ് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നടപ്പാക്കിയത്. ഇതിൽ മാലിന്യ സംസ്ക്കരണത്തിന് ഒറ്റക്കെട്ടായി റസി. അസോസിയേഷനെ കൂട്ടുപിടിച്ച് ഹരിത കേരളത്തിന് പുതിയ തലം നൽകി.

രണ്ടാം ഊഴം തൊട്ടടുത്ത വാർഡായ പറയഞ്ചേരിയിലേയ്ക്കാണ് കാലടുത്ത് വയ്ക്കുന്നത്. നഗരത്തിൻ്റെ കണ്ടൽ വനങ്ങളും ശുദ്ധജല കെട്ടുകളും പുഞ്ചയും കുന്നിൻ ചെരിവും, ദേശാടന പക്ഷികളും നിറഞ്ഞ നഗരത്തിനോട് ചേർന്ന് നിൽക്കുന്ന മനോഹര ഭൂമിയിലാണ് മത്സരിക്കുന്നത്. ജനസംഖ്യ കുറവാണെങ്കിലും ഈ പ്രദേശത്ത് വരുന്ന അഞ്ചു വർഷം കൊണ്ട് ഒരു എക്കോ ടൂറിസമാണ് മുന്നിൽ കാണുന്നത്. പ്രകൃതിയെ സംരക്ഷിച്ച് ജനകീയമായ ഇടപെടലിലൂടെ നാടിൻ്റെ വികസനം. ഒപ്പം പ്രദേശത്തുകാർ വർഷങ്ങളായി സ്വപ്നം കാണുന്ന ഒരു കളിസ്ഥലവും ഒരുക്കുക എന്നതാണ് ലക്ഷ്യമെന്ന് സുഷാജ് പറയുന്നു.

വാർഡിൽ ഒന്നാം ഘട്ട പര്യടനം നടത്തി. തുടർന്ന് രണ്ട് ദിവസത്തിനകം പത്രിക സമർപ്പിക്കാനാണ് ശ്രമം. ഇടത് പക്ഷത്തിന് പിൻബലമുള്ള ഈ വാർഡിൽ കഴിഞ്ഞ തവണ എൻ സി പി യുടെ അനിതാ രാജൻ 1149 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 4144 വോട്ടിൽ 314 9 പേരാണ് വോട്ട് ചെയ്തത്. എൻസിപി 1850, കോൺഗ്രസ് 701, ബിജെപി 607 എന്നീ ക്രമത്തിലാണ് വോട്ട് ലഭിച്ചത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു