കാലിക്കറ്റ് സർവ്വകലാശാല: ബിരുദപ്രവേശനം നാലാം അലോട്ട്‌മെന്റ്

തേഞ്ഞിപ്പലം: >> കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തോടനുബന്ധിച്ച് നാലാം അലോട്ട്‌മെന്റിലേക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. മൂന്നാം അലോട്ട്‌മെന്റ് ലഭിച്ച്, ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ നാലാം അലോട്ട്‌മെന്റിലേക്ക് പരിഗണിക്കുന്നതും ഹയര്‍ ഓപ്ഷന്‍ ലഭ്യമാകുന്ന മുറക്ക് നിലവിലെ അഡ്മിഷനുകള്‍ നഷ്ടപ്പെടുന്നതുമായിരിക്കും.

മൂന്നാം അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടിയവര്‍ക്കും അലോട്ട്‌മെന്റുകള്‍ ഇതുവരെ ലഭിക്കാത്തവര്‍ക്കും മുന്‍ അലോട്ട്‌മെന്റുകളില്‍ നിന്ന് പുറത്തായവര്‍ക്കും നവംബര്‍ 3 മുതല്‍ 5-ന് വൈകീട്ട് 5 മണി വരെ അപേക്ഷയില്‍ എല്ലാവിധ തിരുത്തലുകളും വരുത്തുന്നതിനും പുതുതായി കോളേജ്, കോഴ്‌സ് ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തുന്നതിനുമുള്ള സൗകര്യം സ്റ്റുഡന്റ്‌സ് ലോഗിനില്‍ ലഭ്യമായിരിക്കും. മൂന്നാം അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം സ്വീകരിക്കാത്ത വിദ്യാര്‍ത്ഥികളേയും ഒന്നാമത്തെ ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളേയും മുഴുവന്‍ ഹയര്‍ ഓപ്ഷനുകള്‍ ക്യാന്‍സല്‍ ചെയ്ത വിദ്യാര്‍ത്ഥികളേയും നാലാം അലോട്ട്‌മെന്റിലേക്ക് പരിഗണിക്കുന്നതല്ല. എന്നാല്‍ മൂന്നാം അലോട്ട്‌മെന്റിന് ശേഷം അപേക്ഷയിലെ പിഴവു മൂലം അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നോഡല്‍ ഓഫീസര്‍മാര്‍ മുഖേന നവംബര്‍ 2-ന് വൈകീട്ട് 5 മണിക്ക് മുമ്പേ അറിയിച്ചിട്ടുണ്ടെങ്കില്‍ എഡിറ്റിംഗ് സൗകര്യം ലഭ്യമായിരിക്കും.

യാതൊരുവിധ തിരുത്തലുകളും സര്‍വകലാശാല നേരിട്ട് ചെയ്തു കൊടുക്കുന്നതല്ല. എഡിറ്റിംഗ് സൗകര്യം ഉപയോഗപ്പെടുത്തിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. നവംബര്‍ 6-ന് വൈകീട്ട് 5 മണി മുതല്‍ നവംബര്‍ 8 വരെ ലേറ്റ്ഫീസ് 280 രൂപയോട് കൂടി പുതിയ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതാണ്. മുമ്പ് അപേക്ഷിച്ചവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്‌ട്രേഷന്‍ അപേക്ഷകരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ.

പരീക്ഷ സെന്ററില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല ഈ മാസം നാലാം തീയതി ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. സി.യുസി.ബി.സി.എസ്.എസ്. എസ്.ഡി.ഇ. യു.ജി. ഏപ്രില്‍ 2020 പരീക്ഷകള്‍ക്ക് ഐ.ഇ.എസ്. എഞ്ചിനീയറിംഗ് കോളേജ് ചിറ്റിലപ്പള്ളി പരീക്ഷാ കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച, രജിസ്റ്റര്‍ നമ്പര്‍ SKASBS0232 മുതല്‍ SKASBS0361വരെയുള്ള പരീക്ഷാര്‍ത്ഥികള്‍ പാവറട്ടി സെന്റ്‌ജോസഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സെന്ററിലും SKASBS0362 മുതല്‍ SKASBS0480 വരെ രജിസ്റ്റര്‍ നമ്പറിലുള്ള പരീക്ഷാര്‍ത്ഥികള്‍ പൂവത്തൂര്‍ മദര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സെന്ററിലും പരീക്ഷക്ക് അതേ ഹാള്‍ടിക്കറ്റുമായി ഹാജരാകണം. തൃശൂര്‍ ഡിവൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആന്റ് സയന്‍സ് പരീക്ഷാ കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച മുഴുവന്‍ പരീക്ഷാര്‍ത്ഥികളും അതേ ഹാള്‍ടിക്കറ്റുമായി പോങ്ങം, കൊരട്ടി നൈപുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെന്ററില്‍ പരീക്ഷക്ക് ഹാജരാകണം.

ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കുന്ദമംഗലം പരീക്ഷാകേന്ദ്രം ചാത്തമംഗലം ആര്‍.ഇ.സി. ജി.വി.എച്ച്.എസ്.എസ്സിലേക്ക് മാറ്റിയിരിക്കുന്നു.

നവംബര്‍ 4 മുതല്‍ ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2020 പരീക്ഷക്ക് വിദൂരവിദ്യാഭ്യാസം വഴി അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ കണ്ണൂര്‍ ജില്ലയിലെ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ളവര്‍ തങ്ങളുടെ ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിലാണ് ഹാജരാകേണ്ടത്.

മറ്റു പരീക്ഷകള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷക്ക് ഹാജരാകണം.

ഇന്റേണല്‍ മാര്‍ക്ക്
അപ്‌ലോഡ് ചെയ്യാം.

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് എംപയര്‍മെന്റ്, 2019 പ്രവേശനം) ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് നവംബര്‍ 3 മുതല്‍ 13 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകും.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എഡ്. (2016 പ്രവേശനം) ജൂലൈ 2020 റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് നവംബര്‍ 3 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴ കൂടാതെ നവംബര്‍ 16 വരേയും 170 രൂപ പിഴയോടെ നവംബര്‍ 18 വരേയും ഫീസടച്ച്‌നവംബര്‍ 20-ന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാ ന്ന്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു