കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

മുക്കം >> തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ . കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി, ചുള്ളിക്കാപറമ്പ് പ്രദേശങ്ങളിൽ ഏതാനും വീടുകളുടെ മുകളിൽ മരം വീണു. ആളപായമുണ്ടായില്ല. 

ചുള്ളിക്കാപറമ്പ്-പന്നിക്കോട് റോഡിൽ ട്രാൻസ്ഫോർമർ .വയലിലേക്കു മറിഞ്ഞു വീണു. ഇതെ തുടർന്ന് എട്ട് പോസ്റ്റുകളും വീണു. മണിക്കൂറുകൾ
ഗതാഗതം നിലച്ചു. വൈദ്യുതിയില്ലാതെ പല പ്രദേശങ്ങളും ഇരുട്ടിലായി.

ചെറുവാടി പഴംപറമ്പ് മൂലിപ്പാറ ബീരാൻ കുട്ടി, കുറുവാടങ്ങൽ ശശീന്ദ്രൻ വേക്കാട്ടുപറമ്പിൽ, പുതിയോട്ടിൽ മൂസ, അബ്ദുറഹിമാൻ എന്നിവരുടെ വീട് മരം കടപുഴകി വീണ് തകർന്നു..ഭാഗികമായി കേടുപാടുകൾ സംഭവിച്ചതും സാരമായി തകർന്നതുമുണ്ട്. മുക്കം നഗരസഭയിലും കാരശ്ശേരി പഞ്ചായത്തിലും വ്യാപകമായി കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു