ഓൺലൈൻ മാദ്ധ്യമങ്ങൾ: കേന്ദ്ര നടപടി അഭിനന്ദനം – മലബാർ ഡവലപ്മെൻറ് കൗൺസിൽ

കോഴിക്കോട് >> ഓൺലൈൻ മാദ്ധ്യമങ്ങളെ കേന്ദ്ര സർക്കാർ വാർത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കിയ നടപടിയിൽ മലബാർ ഡവലപ്മെൻ്റ് കൗൺസിൽ അഭിനന്ദിച്ചു.

കേന്ദ്ര സർക്കാരിൻ്റെ ഈ ഉത്തരവ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് ഭാവിയിൽ ഗുണം ചെയ്യുന്നതാണ്‌. കൊ വിഡ്കാല സാഹചര്യത്തിലാണ് ഓൺലൈൻ മാദ്ധ്യമങ്ങൾ സജീവമായത്. ലോക്ക് ഡൗണിൽ വിവരങ്ങൾ അറിയാൻ ഇത്തരം ന്യൂസ് പോർട്ടലുകളാണ് ജനം ഉപയോഗപ്പെടുത്തിയത്‌.

കേന്ദ്ര സർക്കാരിൻ്റെ ചട്ടങ്ങൾ ഇതോടെ ഓൺലൈൻ മാദ്ധ്യമങ്ങൾക്കും ബാധകമാകുന്നതോടെ ഈ മേഖലയിലെ വ്യാജ പോർട്ടലുകൾ ഇല്ലാതെയാകുന്നത് ജനാധിപത്യത്തിൻ്റെ നാലാം തൂണന്ന് വിശേഷിപ്പിക്കുന്ന മാദ്ധ്യമങൾക്ക് ഗുണകരമാവുമെന്നും സി.ഇ.ചാക്കുണ്ണി പ്രസ്താവനയിൽ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു