ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കൽ: എം കെ മുനീർ

കോഴിക്കോട് >> ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലെന്ന് എം കെ മുനീർ . കോഴിക്കോട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് നേതാക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. ഒരു പ്രശ്നത്തിൽ കമറുദ്ദീൻ എംഎൽഎയുടെ കേസ് മാത്രം കുത്തിപ്പൊക്കി. പോലീസ് സംവിധാനത്തെ സർക്കാർ ദുരുപയോഗപ്പെടുത്തുകയാണന്നും അദ്ദേഹം ആരോപിച്ചു.

മുസ്‌ലിംലീഗിനെ ടാർഗറ്റ് ചെയ്യുകയാണ്. നിയമസഭാ പ്രസംഗങ്ങൾ കേട്ടാൽ അതു മനസ്സിലാകും. യുവ എംഎൽഎമാരെ അണിനിരത്തിയാണ് ഇത് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കേസുകളും മിക്കതും മുസ്ലിം ലീഗിനെയാണ് ലക്ഷ്യമിടുന്നത്.
അഴിമതി നടന്നിട്ടുണ്ടോ എന്ന് അറിയാൻ ലോഡ് ടെസ്റ്റ് നടത്തണം. ഇതിനെതിരെ അപ്പീൽ പോയത് എന്തിനെന്ന് അറിയില്ല.

പാലാരിവട്ടം പണിയെടുത്ത് അതേ കരാറുകാരന് വീണ്ടും 1000 കോടിയുടെ ജോലികൾ നൽകി. കമ്പനിയെ എന്തുകൊണ്ടാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യാത്തത് എന്നും എം കെ മുനീർ ചോദിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു