അന്തിമ സ്ഥാനാര്‍ഥികൾ: പട്ടിക തിങ്കളാഴ്ച

കോഴിക്കോട് >> തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 23 ഉച്ചകഴിഞ്ഞ് മൂന്നിന് അവസാനിക്കും. അതിനുശേഷം മത്സര രംഗത്ത് തുടരുന്നവര്‍ക്ക് ചിഹ്നം അനുവദിച്ച് അന്തിമ സ്ഥാനാര്‍ഥി പട്ടിക വരണാധികാരികളുടെ ഓഫീസുകളിലും അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിക്കും.

പട്ടികയുടെ പകര്‍പ്പ് സ്ഥാനാര്‍ഥികള്‍ക്കോ അവരുടെ ഏജന്‍റുമാര്‍ക്കോ നല്‍കും. പട്ടികയിലും വോട്ടിംഗ് യന്ത്രത്തിലും മലയാളം അക്ഷരമാല ക്രമത്തിലായിരിക്കും സ്ഥാനാര്‍ഥികളുടെ പേര് ഉള്‍പ്പെടുത്തുക.

ഒന്നിലധികം പത്രികകള്‍ സമര്‍പ്പിച്ചവര്‍ ഉള്‍പ്പെടെ പല സ്ഥാനാര്‍ഥികളും ശനി, ഞായര്‍ ദിവസങ്ങളില്‍ വരണാധികാരികളുടെ ഓഫീസുകളുമായി ബന്ധപ്പെട്ട് പത്രിക പിന്‍വലിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

സ്ഥാനാര്‍ഥി, നിര്‍ദേശകന്‍, തിരഞ്ഞെടുപ്പ് ഏജന്‍റ് എന്നിവര്‍ക്കാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള നോട്ടീസ് നല്‍കാന്‍ കഴിയുക. നിര്‍ദേശകനോ തിരഞ്ഞെടുപ്പ് ഏജന്‍റോ ആണ് നോട്ടീസ് നല്‍കുന്നതെങ്കില്‍ സ്ഥാനാര്‍ഥിയുടെ രേഖാമൂലമുള്ള അനുമതി ഹാജരാക്കണം. അപേക്ഷ നല്‍കുന്നവരുടെ ആധികാരികത തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെ പരിശോധിച്ച് വരണാധികാരി ഉറപ്പാക്കും. ഫോറം അഞ്ചില്‍ പൂരിപ്പിച്ചു നല്‍കാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല.

പിന്‍വലിക്കല്‍ നോട്ടീസില്‍ വരണാധികാരി പൂരിപ്പിക്കേണ്ട ഭാഗം പൂരിപ്പിച്ച് സൂക്ഷിക്കുകയും ഫോറത്തോടൊപ്പമുള്ള രസീത് അപേക്ഷകന് നല്‍കുകയും ചെയ്യും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു