കോഴിക്കോട് >> ഹത്റാസിലെ പെൺകുട്ടിയുടെ നീതിക്കു വേണ്ടി മുസ്ലിം ലീഗ് പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി കോഴിക്കോട് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
പ്രതിഷേധ ധർണ്ണയ്ക്ക് മണ്ഡലം ജനറൽ സെക്രട്ടറി എം.കെ ഹംസ, ട്രഷറർ കെ.കെ നവാസ് മൂഴിക്കൽ, മണ്ഡലം ഭാരവാഹികളായ സഫറി വെള്ളയിൽ, ടി.പി.എം ഹാഷിർ അലി, എം.എസ്.എഫ് മണ്ഡലം ഉപാധ്യക്ഷൻ ഇല്ല്യാസ് വെള്ളയിൽ എന്നിവർ നേതൃത്വം നൽകി.