“സർക്കാർ ഒപ്പമുണ്ട്” വാഹനവും സ്ഥാപനവും അണു മുക്തമാക്കാം

report: aswathi menon
കോഴിക്കോട് >> കൊറോണ രോഗികൾ നാടു മുഴുക്കെ പടരുന്ന സാഹചര്യത്തിൽ രോഗശമനത്തിന് ശേഷം സ്ഥാപനങ്ങളും വാഹനങ്ങളും അണു മുക്തമാക്കാൻ സംവിധാനം. ബാങ്കുകൾ, വിവിധ സർക്കാർ/സ്വകാര്യ സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവിടങ്ങളിലെല്ലാം കൊവിഡ് സമ്പർക്ക സാധ്യതയും ചിലയിടങ്ങളിൽ കൊവിഡ് പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇത്തരം സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾ ഈ മേഖലകളിലെ വാഹനങ്ങൾ അണുവിമുക്ത മാക്കാൻ ആരോഗ്യ വകുപ്പ് സംവിധാനം വരുന്നു. സർക്കാർ സ്ഥാപനങ്ങളിലേതിനാക്കാൾ ചെറിയ ഒരു നിരക്ക് വർധന സ്വകാര്യ സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും കൂടും.

സർക്കാർ സ്ഥാപനങ്ങളിൽ ഒരു ദിവസം 1000 സ്ക്വയർ ഫീറ്റ് വരെ അണുനശീകരണം തളിക്കാൻ ഒരു സ്ക്വയർ ഫീറ്റിന് 1 രൂപ 85 പൈസയാണ്. സ്ഥല പരിധി കൂടിയാൽ ചെറിയ കുറവുണ്ട്. എന്നാൽ സ്വകാര്യ സ്ഥാപനത്തിൽ ഈ പ്രവർത്തിക്ക് 1000 സ്ക്വയർ ഫീറ്റ് വരെ രണ്ട് രൂപ 25 പൈസയാണ്.

എന്നാൽ രണ്ട് ദിവസം തുടർച്ചയായി ഈ പ്രക്കിയ ചെയ്യാൻ സർക്കാർ സ്ഥാപനങ്ങൾക്ക് സ്ക്വയർ ഫീറ്റിന് രണ്ടു രൂപ 45 പൈസയും സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂന്ന് രൂപയുമാണ്

സ്ഥാപനങ്ങളിൽ തീവ്ര ശുചീകരണവും അണു നശീകരണി തളിക്കുന്നതിന് സർക്കാരിന് രണ്ടു രൂപ 95 പൈസയും സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂന്നു രൂപ 45 പൈസയാണ്. ഈ പ്രവർത്തി രണ്ട് ദിവസം നടത്താൻ സർക്കാരിന് 3.75 പൈസയും സ്വകാര്യ മേഖലയ്ക്ക് 4.50 പൈസയുമാണ്.

വാഹനങ്ങളും അണു മുക്തമാക്കാം. സർക്കാർ കാർ, ജീപ്പുകൾക്ക് 450 രൂപയും സ്വകാര്യ കാറുകൾക്ക് 550 രൂപയുമാണ്. സർക്കാർ മിനി വാൻ / ബസ് എന്നിവയ്ക്ക് 950 രൂപയും സ്വകാര്യ മിനി വാൻ, ബസുകൾക്ക് 1200 രൂപയാണ്. സർക്കാർ ബസിന് അണുനശീകരണത്തിന് 1200 രൂപയും സ്വകാര്യ ബസുകൾക്ക് 1500 രൂപയുമാണ്.

നിരക്കുകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് എല്ലാ എച്ച് ഐ മാർക്കും ഒപ്പം വാർഡ്തല കൊവിഡ് വിലയിരുത്തൽ കമ്മിറ്റികൾക്കും നൽകിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു