സിവിൽ സർവ്വീസ് പരീക്ഷ നാളെ കോഴിക്കോട് 16 കേന്ദ്രങ്ങൾ

കോഴിക്കോട് >> യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ്റെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നാളെ . ജില്ലയിലെ 16 കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. പരീക്ഷാർത്ഥികൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നിർദ്ദേശിച്ച രേഖകൾ സഹിതം പരീക്ഷാകേന്ദ്രങ്ങളിൽ ഹാജരാകണം. പരീക്ഷാ സമയത്തിന് ഒരു മണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കും.

പരീക്ഷാ സമയത്തിൻറെ 10 മിനുട്ട് മുമ്പ് പരീക്ഷാകേന്ദ്രങ്ങളിലെ ഗേറ്റ് അടയ്ക്കും. ശേഷം എത്തുന്ന പരീക്ഷാർത്ഥികളെ യാതൊരു കാരണവശാലും പരീക്ഷാകേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല. പരീക്ഷാ കേന്ദ്രത്തിൽ ഇലട്രോണിക്ക് ഉപകരണങ്ങൾ അനുവദിക്കില്ല.
കോവിഡ് പോസിറ്റീവായ പരീക്ഷാർത്ഥികളെ പരീക്ഷ എഴുതുന്നതിൽ നിന്നും സുപ്രീം കോടതി വിലക്കിയിട്ടുള്ളതിനാൽ അത്തരക്കാരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു മാത്രമേ പരീക്ഷാർത്ഥികൾ പരീക്ഷാകേന്ദ്രങ്ങളിൽ പെരുമാറാവൂ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു