ശ്രീനാരായണ ഓപൺ യൂണിവേഴ്സിറ്റി: വിസി നിയമന നടപടി അപലപനീയം: എസ്.എൻ.ഡി.പി യോഗം – കോഴിക്കോട്

കോഴിക്കോട് >> ശ്രീനാരായണ ഓപ്പൺയൂണിവേഴ്സിറ്റി വി സി നിയമനത്തിലൂടെ സമുദായത്തെ സർക്കാർ വിഡ്ഢികളാക്കുകയാണെന്ന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ കൗൺസിൽ യോഗം പ്രമേയം കുറ്റപ്പെടുത്തി.

ശ്രീനാരായണ ഗുരുദേവ ദർശനങ്ങളിൽ ഡോക്ടറേറ്റ് എടുത്തവരും അക്കാദമിക പ്രാവീണ്യമുള്ളവരുമായ നിരവധി വ്യക്തികളും രണ്ട് ഐഎഎസ് കാരും ശ്രീനാരായണീയരായി ഉണ്ടെന്നിരിക്കെ മുഖ്യമന്ത്രിയുടെ മരുമകൻ്റെ അധ്യാപകനും സുഹൃത്തും കാന്തപുരം ഉസ്താദിൻ്റെ നോമിനിയുമായ മുബാറക് പാഷയെ വിദേശത്ത് നിന്നു കൊണ്ട് വന്ന് ശ്രീനാരായണ ഓപൺ യൂണിവേഴ്സിറ്റിയുടെ വിസി ആക്കിയ നടപടി അപലപനീയമാണ്.

. ശ്രീനാരായണ ദർശനങ്ങളെ സംബന്ധിച്ച അദ്ദേഹത്തിൻ്റെ അക്കാദമികമായ സംഭാവന പൂജ്യമാണ്. അത് സംബന്ധിച്ചാണ് എസ്എൻഡിപി യോഗവും ശ്രീനാരായണീയരും എതിർപ്പ് രേഖപ്പെടുത്തിയത്. കൂടാതെ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഗുരുദേവ ദർശനം പഠിക്കാനുള്ള എന്ത് സൗകര്യങ്ങളുണ്ട് എന്നതിനെ സംബന്ധിച്ച് സർക്കാർ വ്യക്തമാക്കണമെന്നും അല്ലെങ്കിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടു സമുദായംഗങ്ങളുടെ വോട്ട് തട്ടിയെടുക്കാനുള്ള അടവ് നയം മാത്രമാണിതെന്നും മനസിലാക്കാനുള്ള ബുദ്ധി സമുദായം ആർജിച്ചിട്ടുണ്ടെന്നും എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ കൗൺസിൽ വ്യക്തമാക്കി.

വയനാട് തുരങ്ക പാത നിർമാണ ഉൽഘാടന ചടങ്ങിൽ ബിഷപ്പിനെ വേദിയിലിരുത്തിയ സർക്കാർ ഓപ്പൺ യൂണിവേഴ്സിറ്റി ഉൽഘാടന ചടങ്ങിൽ ശിവഗിരി മഠത്തിൻ്റെയും എസ് എൻ ഡി പി യോഗത്തിൻ്റെയും പ്രതിനിധികളെ ഉൾപ്പെടുത്താതിരുന്നതും പ്രതിഷേധാർഹമാണ്.

യോഗത്തിൽ കോഴിക്കോട് യൂണിയൻ പ്രസിഡൻ്റ് ഷ നൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി പ്രമേയം അവതരിപ്പിച്ചു.യോഗം ഡയറക്ടർ കെ.ബിനുകുമാർ ഭാരവാഹികളായ അഡ്വ.എം.രാജൻ, വി.സുരേന്ദ്രൻ, പി കെ ഭരതൻ, എം.മുരളീധരൻ, കെ.മോഹൻദാസ്, ചന്ദ്രൻ പാലത്ത് എന്നിവർ പ്രസംഗിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു