ശമ്പളം ഇല്ല; അദ്ധ്യാപകർമുട്ടയും മാസ്ക്കും വിറ്റ്ശ്രദ്ധ ആകർഷിക്കുന്നു

കോഴിക്കോട് >>  സംസ്ഥാനത്ത് നിയമന അംഗീകാരവും ശമ്പളവും ലഭിക്കാത്ത അദ്ധ്യാപകർ അനിശ്ചിത കാല ഉപവാസത്തിനൊപ്പം കോഴിമുട്ട വിറ്റും മാസ്ക്ക് വിറ്റും പ്രതിഷേധിക്കുന്നു. കോഴിക്കോട് കളക്ട്രേറ്റിന് മുന്നിലാണ് അദ്ധ്യാപകർ ഇന്നു മുതൽ നവ പ്രതിഷേധവുമായി ശ്രദ്ധ ആകർഷിക്കുന്നത്.
സ്ത്രീകളും പുരുഷന്മാരുമായി കോ വിഡ് പ്രോട്ടോകോൾ പാലിച്ചാണ് സമരം. ഉപവാസം ഏഴാം ദിവസത്തിലേയ്ക്ക് കടന്നു. എൻ.എ.ടിയു കേരളയുടെ നേതൃത്വത്തിലാണ് സമരം. 2016 മുതൽ നിയമന അംഗീകാരവും ശബളവും ലഭിക്കാത്ത അദ്ധ്യാപകർ അനിശ്ചിതകാല ഉപവാസം ഒക്ടേ.14 മുതൽക്കാണ് തുടങ്ങിയത്..
യാത്രക്കാർ , ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ. കളക്‌ട്രേറ്റിൽ വന്നു പോകുന്നവർ എന്നിവർക്കാണ് മുട്ടയും  മാസ്ക്കും വിറ്റ് പ്രതിദിന ചെലവിന് പണം കണ്ടെത്തുന്നത്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു