ശബരിമല മേൽശാന്തിയെ അനുമോദിച്ചു

കോഴിക്കോട് >>  ശബരിമല മേൽശാന്തിയെ ഹനുമാൻ സേന അനുമോദിച്ചു കോഴിക്കോട്. ശബരിമല മേൽശാന്തിയായ് തിരഞ്ഞെടുക്കപ്പെട്ട വി.കെ.ജയരാജ് പോറ്റിയെ ഹനുമാൻ സേന ഭാരത് അനുമോദിച്ചു . കോഴിക്കോട് കേന്ദ്ര കാര്യാലയത്തിൽ പ്രത്യേക യോഗം ചേർന്നു .ശബരിമല ആചാരാനുഷ്ഠാന സംരക്ഷണ പ്രക്ഷോഭത്തിന് നേതൃത്വ നിരയിലുണ്ടായിരുന്ന അദ്ദേഹത്തെ മുൻപ് മാളികപ്പുറം മേൽശാന്തിയായും നിയോഗിച്ചിട്ടുണ്ട് ദൈവികമായ നിയോഗമാണ് ഈ രണ്ട് പദവിയും അദ്ദേഹത്തെ തേടിയെത്തിയത് .
യോഗം എ.എം ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു ശബരിമല പ്രക്ഷേഭത്തിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുവാൻ സാധിച്ചതിൽ ഒരു ഭാഗ്യമായിരുന്നു എന്ന് ഭക്തവത്സലൻ പറഞ്ഞു രാമദാസ് വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു ചൈതന്യ ചക്രവർത്തി പ്രഭാഷണം നടത്തി സുരേഷ് തട്ടാം കണ്ടി സംഗീത് ചേവായൂർ, കെ.പുരുഷു സ്വാമി ,മോഹനൻ പേരാബ്ര, ഗിരീഷ് സ്വാമി ചെങ്കോട്ട് കോണം, കെ പുരുഷു മാസ്റ്റർ, ശശി സ്വാമി വയനാട്, എന്നിവർ ആശംസാ പ്രസംഗം നടത്തി NM ഷനൂബ് സ്വാഗതവും , സത്യൻ നന്ദിയും പറഞ്ഞു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു