വി.കെ.ഉമ്മർഅന്തരിച്ചു

മലപ്പുറം>>  മലപ്പുറം പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡന്റും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന വി.കെ. ഉമ്മര്‍ (77)അന്തരിച്ചു. കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കവെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.സിറാജ് ദിനപത്രം മലപ്പുറംജില്ലാ ബ്യൂറോ ചീഫ്,മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.1985-86 മുതല്‍ നാല് തവണ, മലപ്പുറം പ്രസ്സ് ക്ലബ് സെക്രട്ടറി, മൂന്ന് തവണ പ്രസിഡന്റ്, ട്രഷറര്‍, തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയുടെ ചരിത്ര ത്തോടൊപ്പം സഞ്ചരിച്ച ജില്ലയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു ഉമ്മര്‍. മത സാമൂഹിക സാംസ്‌ക്കാരിക മേഖലയിലും സജീവ സാനിധ്യമായിരുന്നു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു