വിദ്യാഭ്യാസ അറിയിപ്പ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
അറിയിപ്പുകൾ

പ്രവേശന പരീക്ഷകള്‍ റദ്ദാക്കി
2020-21 അധ്യയന വര്‍ഷത്തേക്ക് കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകള്‍/സെന്ററുകള്‍/അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവിടങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ റദ്ദാക്കി. നേരത്തേ വിജ്ഞാപനം ചെയ്ത പ്രകാരം പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്ക് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഓണ്‍ലൈനായി ചേര്‍ക്കുവാന്‍ ഒക്‌ടോബര്‍ 30 വരെ അവസരമുണ്ട്. ബി.എച്ച്.എം., ബി.കോം. ഓണേഴ്‌സ്, ബി.പി.എഡ്., ബി.പി.എഡ്. ഇന്റഗ്രേറ്റഡ് എന്നീ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവര്‍ മാര്‍ക്ക് ലിസ്റ്റിലെ അതേ ക്രമത്തില്‍ തന്നെ മാര്‍ക്കുകള്‍ രേഖപ്പെടുത്തേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് രേഖപ്പെടുത്താത്തവരെ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. മാര്‍ക്ക് രേഖപ്പെടുത്തിയ ശേഷം അപേക്ഷയുടെ പുതിയ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. കൂടാതെ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന (ഇ.ഡബ്ല്യു.എസ്.) വിഭാഗക്കാര്‍ അവരവരുടെ അപേക്ഷയില്‍ ആയതു കൂടി ചേര്‍ത്ത് അപേക്ഷ പൂര്‍ത്തിയാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407016, 2407017 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ബിരുദ പ്രവേശനം മൂന്നാം
അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദപ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും മാന്‍ഡേറ്ററി ഫീസ് അടക്കേണ്ടതും അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ നവംബര്‍ 2-ന് മുമ്പായി റിപ്പോര്‍ട്ട് ചെയ്ത് പെര്‍മനന്റ് അഡ്മിഷന്‍ എടുക്കേണ്ടതുമാണ്. മാന്‍ഡേറ്ററി ഫീസ് അടക്കുന്നതിനുള്ള സൗകര്യം നവംബര്‍ 2 വരെ ഉണ്ടായിരിക്കുന്നതാണ്. മൂന്നാം അലോട്ട്‌മെന്റിനു ശേഷം എല്ലാ വിദ്യാര്‍ത്ഥികളും പെര്‍മനന്റ് അഡ്മിഷന്‍ എടുക്കേണ്ടതാണ്. പ്രവേശനത്തിന് ഹാജരാകുന്നതിനു മുമ്പ് അഡ്മിറ്റ് കാര്‍ഡില്‍ ലഭ്യമായ ഫോണ്‍ നമ്പറില്‍ കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവര്‍ നിര്‍ദ്ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പെര്‍മനന്റ് അഡ്മിഷന്‍ എടുക്കാന്‍ അവസരം ലഭിക്കുന്നതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം ടി. ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്‌മെന്റുകളിലേക്ക് പരിഗണിക്കുകയും ഹയര്‍ ഓപ്ഷന്‍ ലഭിച്ചാല്‍ നിലവിലെ അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും ചെയ്യുന്നതാണ്.

ഹാള്‍ടിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 4 മുതല്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2020 പരീക്ഷകളുടെ (സി.ബി.സി.എസ്.എസ്.- അഫിലിയേറ്റഡ് കോളേജ്) ഹാള്‍ ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. സുവോളജി സി.യു.സി.എസ്.എസ്.-പി.ജി. (2014 പ്രവേശനം), ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. മാത്തമറ്റിക്‌സ്, സി.സി.എസ്.എസ്. സപ്തംബര്‍ 2018 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ യൂണിവേഴ്‌സിറ്റി
അറിയിപ്പുകൾ

B.Ed ഏകജാലക പ്രവേശനം:
അപേക്ഷ തീയതി നീട്ടി

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകൾ (Govt./Aided/Self Financing), ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ ദ്വിവർഷ B.Ed കോഴ്സിലേക്കുള്ള 2020-21 അധ്യയന വർഷത്തെ പ്രവേശനത്തിന് ഏകജാലകം വഴി അപേക്ഷിക്കുന്നതിനുള്ള തീയതി 27.10.2020, ചൊവ്വാഴ്ച 5 മണി വരെ നീട്ടി. അപേക്ഷ സംബന്ധിച്ച സംശയങ്ങൾക്ക് bedsws@kannuruniv.ac.in ലേക്ക് E മെയിൽ ചെയ്യാവുന്നതാണ്.

ഇന്റേണൽ മാർക്ക്

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എ. പി. സി. ചുവടെ നൽകിയ തീയതികളിൽ സമർപ്പിക്കേണ്ടതാണ്:
രണ്ടും നാലും സെമസ്റ്റർ എം. സി. എ. (മെയ് 2020) – 28.10.2020 മുതൽ 05.11.2020 വരെ
രണ്ടാം സെമസ്റ്റർ എം. ബി. എ. (ഏപ്രിൽ 2020) – 03.11.2020 മുതൽ 12.11.2020 വരെ
രണ്ടാം സെമസ്റ്റർ ബി. എഡ്. (ഏപ്രിൽ 2020) – 17.11.2020 മുതൽ 24.11.2020 വരെ

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം. എഡ്. (റഗുലർ/ സപ്ലിമെന്ററി) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 09.11.2020 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും പഠനവകുപ്പ് മുഖാന്തിരം പിന്നീട് സമർപ്പിക്കുന്നതാണ്.

പ്രായോഗിക/ വാചാപരീക്ഷ

രണ്ടാം വർഷ എം. എ. അറബിക് ഡിഗ്രി (വിദൂരവിദ്യാഭ്യാസം -റഗുലർ- ജൂൺ 2020) പ്രായോഗിക/വാചാപരീക്ഷ 03.11.2020, 04.11.2020, 05.11.2020 തീയതികളിൽ താവക്കര ക്യാംപസിലെ യു ജിസി ഹ്യുമൻ റിസോഴ്‌സ് ഡെവലപ്മെന്റ് സെന്ററിൽ വച്ച് കോവിഡ് – 19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്നതാണ്‌. രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും സമയക്രമം പാലിച്ച് കൊണ്ട് താവക്കര സർവ്വകലാശാലാ ക്യാമ്പസ്സിൽ ഹാജരാക്കേണ്ടതാണ്. പ്രായോഗിക/ വാചാപരീക്ഷാ നടത്തിപ്പിനുള്ള നിർദേശങ്ങൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രസ്തുത നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കേണ്ടതാണ്. വിശദമായ ടൈം ടേബിൾ സർവ്വകലാശാലാ വെ

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു