വലിയങ്ങാടിയിൽ നിയമലംഘനം: കട തുറക്കാൻ ശ്രമിച്ച വ്യാപാരികൾ അറസ്റ്റിൽ

സംഭവം കോഴിക്കോട്, കടകൾ
ആഴ്ചകളായി തുറന്നില്ല

കോഴിക്കോട് >>വലിയങ്ങാടിയിൽ കട തുറക്കാൻ ശ്രമിച്ച വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടയ്ൻമെൻറ് സോൺ ആയ വലിയങ്ങാടിയിൽ നിലവിൽ അവശ്യ സാധനങ്ങൾ വിൽപ്പന നടത്തുന്ന ഷോപ്പുകൾക്ക് മാത്രമേ പ്രവർത്തനാനുമതിയുള്ളൂ.
വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി കെ എസ് സേതുമാധവൻ, യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി മനാഫ് കാപ്പാട്, കോഴിക്കോട് ജില്ലാ ട്രഷറർ കബീർ എന്നിവർ അടക്കം കം എട്ടോളം പേരെയാണ് അറസ്റ്റ് ചെയ്തത്.

വലിയങ്ങാടിയിൽ നിലവിൽ ഇരുന്നൂറോളം കടകൾ തുറന്നിട്ടുണ്ട്. മിക്കവയും അവശ്യസാധനങ്ങളുടെ ഗണത്തിൽ പെടുന്നവയാണ്. ഇതിനിടയിൽ നാലോ അഞ്ചോ ഹാർഡ് വേർ ഷോപ്പുകൾ മാത്രമാണുള്ളത്. ഇത് വ്യാപാരികൾ തുറക്കാൻ ശ്രമിച്ചതോടെയാണ് പോലീസ് എത്തി സ്ഥാപനങ്ങൾ അടപ്പിക്കുകയും വ്യാപാരികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. സംസ്ഥാന പ്രസിഡൻറ് നസുറുദ്ദീൻ സ്ഥലത്തെത്തി പോലീസുമായി നടത്തിയ ചർച്ചയിൽ ഫസ്റ്റ് ജാമ്യത്തിൽ വിടാൻ ധാരണയായിട്ടുണ്ട്.

വലിയങ്ങാടിയിൽ ഇതിൽ അവശ്യസാധന ഗണത്തിൽ പെടാത്ത വ്യാപാരമേഖല നിശ്ചലമാണ്. അവശ്യസാധന ഗണത്തിൽപ്പെടുത്തി ചില കടകൾ തുറക്കുന്നതിനു പകരം, സാധനങ്ങൾ ആവശ്യമുള്ളവർ മാത്രം കടകളിൽ എത്തിയാൽ പോരെ എന്നതാണ് വ്യാപാരികൾ ഉയർത്തുന്ന ചോദ്യം. കഴിഞ്ഞ 27 ദിവസമായി തുടർച്ചയായി ഇവിടെ ലോക ഡൗൺ കാരണം മറ്റു കടകൾ തുറന്നിട്ടില്ല. കൊവിഡ് കാരണം പൊതുവെ വ്യാപാര മാന്ദ്യം അനുഭവപ്പെടുന്ന വേളയിലാണ് വ്യാപാരികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കപ്പെടുന്നത് എന്നാണ് വ്യാപാരികളുടെ പരാതി.

കണ്ടെയ്മെൻ്റ് സോണിൽ കടകൾ തുറക്കുന്നതിന് നിയന്ത്രണങ്ങളില്ലന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരണം ഉണ്ടായിരുന്നു. എന്നാൽ ഇത്തരം പ്രചരണം വ്യാജമാണന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു