വണ്ടീ…. വണ്ടീ.. വണ്ടീ.. വോട്ട് വണ്ടി ഓടാൻ കാലമടുത്തു

കോഴിക്കോട് >> കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ ബോധവത്ക്കരിച്ച വോട്ട് വണ്ടിയുടെ ചക്രം തിരിയാൻ കാലമായി.
എന്നാൽ കളക്ട്രേറ്റ് വളപ്പിൽ പൂപ്പലും പായലും പിടിച്ച് ഉപയോഗശൂന്യമാകുന്നതിന് മുമ്പ് തെരഞ്ഞടുപ്പ് കോലാഹലം വന്നാൽ ലക്ഷങ്ങൾ മുടക്കിയ വോട്ട് വണ്ടി വീണ്ടും വോട്ട് വണ്ടിയായി മാറും.

കോഴിക്കോട് കളക്ട്രേറ്റ് വളപ്പിൽ എക്സൈസ് സർക്കിൾ ഓഫീസിനു മുൻവശം വെയിലും മഴയും കൊണ്ട് തുരുമ്പെടുക്കുന്ന വോട്ട് വണ്ടി ഇൻഫർമേഷൻ & പബ്ലിക്ക് റിലേഷൻസ് വകുപ്പിന് വേണ്ടി ലക്ഷങ്ങൾ മുടക്കി വാങ്ങിയതാണ്. തിരഞ്ഞെടുപ്പിന് ശേഷം വകുപ്പ് മറ്റ് ബോധവത്ക്കരണ പരിപാടികൾക്കായി ഉപയോഗിച്ചിരുന്നു. എന്നാൽ കൊവിഡ് – ലോക്ക് ഡൗൺ സാഹചര്യത്തിൽ കഴിഞ്ഞ ആറ് മാസമായി ഒരു മൂലക്കലാണ്.

പൊതുമുതലാണങ്കിലും ഈ വാഹനത്തിന് ഒരു ഡ്രൈവറെങ്കിലും ഉണ്ടാകും. ആഴ്ചയിലെരിക്കലെങ്കിലും ഈ വാഹനം പരിപാലിച്ചാൽ നഷ്ടം നികത്താൻ കഴിയുന്നതാണ്. എന്നാൽ വോട്ടിന് മുമ്പേ ഇതൊന്നു ഇളക്കി കിട്ടാൻ ഇനി എത്ര ലക്ഷം വേണ്ടിവരും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു