ലോറി താഴ്ചയിലേക്ക് മറിഞ്ഞു;ഡ്രൈവര്‍ക്ക് പരിക്ക് 

പേരിയ >> ചന്ദനത്തോടില്‍ നിയന്ത്രണം വിട്ട ലോറി താഴ്ചയിലക്ക് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം.ലോറി ഡ്രൈവര്‍ ഇരിട്ടി സ്വദേശി വിജീഷ് (27) ന് പരിക്കേറ്റു.  ലോറിയില്‍ അരമണിക്കൂറോളം കുടുങ്ങികിടന്ന വിജീഷിനെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. ശരീരമാസകലം ചതവുകളോടെഇദ്ദേഹത്തെ പിന്നീട് ജില്ലാശുപത്രി അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബംഗളൂരില്‍ നിന്നും കണ്ണൂരിലേക്ക് പഴ വര്‍ഗ്ഗങ്ങളുമായ വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.

റോഡരികിലെ താഴ്ചയില്‍ വാഹനത്തിന്റെ ഇന്‍ഡിക്കേറ്ററിന്റെ വെളിച്ചം മറ്റൊരു ലോറിക്കാരന്റെശ്രദ്ധയില്‍പ്പട്ടതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം ഉടന്‍ നടത്താന്‍ കഴിഞ്ഞത്. പേരാവൂരില്‍ നിന്നും ഫയര്‍ഫോഴ്‌സും, ആംബുലന്‍സും അപകട സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാര്‍ ഡ്രൈവറെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു