ലാബുകൾ ഉപരോധിക്കും .ഹനുമാൻ സേന

കോഴിക്കോട്. >> കോവിഡ് ടെസ്റ്റിന്റെ പേരിൽ രോഗികളെ ചൂഷണം ചെയ്യുകയും വ്യജ പരിശോധനടത്തുകയും ചെയ്യുന്ന മുഴുവൻ ലാബുകളുടെ മുന്നിൽ ഉപരോധം നടത്തുവാൻ ഹനുമാൻ സേന ഭാരത് പ്രവർത്തകയോഗം തീരുമാനിച്ചു

മലപ്പുറം വളാഞ്ചേരിയിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തി വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നല്കിയ സംഭവത്തെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്താൻ ഉത്തരവിടണമെന്നും അല്ലാത്ത പക്ഷം വളാഞ്ചേരിയിലെ പ്രസ്തുത ലാബിന്റെ കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ യോഗം തീരുമാനിച്ചു.യോഗം ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ.എം ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു രാമദാസ് വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു. സംഗീത് ചേവായൂർ ,പുരുഷു സ്വാമി. പുരുഷു മാസ്റ്റർ, എന്നിവർ സംസാരിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു