ലക്ഷം പ്രതിഷേധ ജ്വാല തെളിയിച്ച് വനിതകൾ ഒത്തു ചേരും

കേരള പിറവി ദിനത്തിൽ
സ്ത്രീകളുടെ മുന്നേറ്റം

കോഴിക്കോട് >> സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്കും ദളിത് – ആദിവാസി-മുസ്ലീം ലൈംഗിക ന്യൂനപക്ഷ പീഡനങ്ങൾക്കുമെതിരെ നവം ഒന്നിന് കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്ത് ‘ലക്ഷം പ്രതിഷേധജ്വാല ‘ സംഘടിപ്പിക്കാൻ സ്ത്രീ പ്രസ്ഥാനങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.

ഹാഥ്റാസ് പെൺകുട്ടിയുടെ കുടുംബത്തിനെതിരെ കേസ് കെട്ടിച്ചമക്കാനുള്ള ഉത്തർപ്രദേശ് സർക്കാറിന്റെ നീക്കവും ആദിവാസി-ദളിത് – മുസ്ലീം – ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ശക്തിപെട്ടുകൊണ്ടിരിക്കുന്ന അക്രമങ്ങളും സംഘപരിവാർ ഫാസിസവൽക്കരണ ശ്രമങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമാണെന്ന്‌ യോഗം വിലയിരുത്തി.

കേരളത്തിലും വാളയാർ പെൺകുട്ടികളുടെ അമ്മ നീതിക്കായി തെരുവിൽ സമരത്തിലാണ് വിദ്യാലയങ്ങളിലടക്കം ലൈംഗിക പീഡനത്തിനിരയാകുന്ന പെൺകുട്ടികൾ നിയമപരിരക്ഷ കിട്ടാതെ വീണ്ടും ഭരണകൂട പീഡനത്തിനിരയാകു ന്നു .ദളിത് – ആദിവാസി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ പെരുകുമ്പോഴും പ്രതികളെ രക്ഷപ്പെടുത്തുന്ന നിലപാട് പോലീസ് അധികൃതരിൽ നിന്നും ഉണ്ടാകുന്നു.
നീതിക്കു വേണ്ടി ശബ്ദമുയർത്തുന്ന മനുഷ്യാവകാശപ്രവർത്തകരെ ജയിലിലടച്ച് നിശ്ശബ്ദമാക്കുന്ന പ്രവണത ശക്തിപ്പെട്ടിരിക്കുന്നു.
ഈ സാഹചര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും വിപുലമായ ഐക്യം സൃഷ്ടിച്ച് പ്രതിഷേധം ശക്തിപ്പെടുത്താനാണ് പ്രതിഷേധ ജ്വാല കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

കോവി ഡ് പ്രോട്ടോ കോൾ പാലിച്ചു കൊണ്ട് നവം 1 ന് വൈകു. 5 മണി മുതൽ 6 മണി വരെ തെരുവുകളിലും താമസസ്ഥലങ്ങളിലും പാതയോരങ്ങളിലും തൊഴിലിടങ്ങളിലും പ്രതിഷേധ ജ്വാല തെളിക്കാനാണ് തീരുമാനം.
പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കെ.അജിത, ശീതൾ ശ്യാം, അമ്മിണി വയനാട്, ഗോമതി ജി (മൂന്നാർ) എം. സുൽ ഫത്ത്, റംസീന ഉമൈബ ജ്യോതി നാരായണൻ , സോണിയ ജോർജ് ഡോ.പി.ഗീത, പ്രൊഫ. കുസും ജോസഫ്, ശ്രീജ നെയ്യാറ്റിൻകര ഡോ. സ്മിത പി കുമാർ, അഡ്വ രമ. കെ എം ,ബൾക്കീസ് ബാനു, അഡ്വ. ഭദ്ര , പ്രസന്ന പാർവ്വതി ചിത്ര നിലമ്പൂർ, അമൃത കെ.എസ്., ബിന്ദു തങ്കം കല്യാണി , സ്മിത പന്ന്യൻ, സീന യു.ടി.കെ, സാവിത്രി. കെ.കെ, റിൻസ തസ്നി, അഖിൽ വൈ.എസ്, മാനസി ദൈവാനി എന്നിവരടങ്ങിയ പ്രസീഡിയത്തെ യോഗം തെരെഞ്ഞെടുത്തു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു