മെഡിക്കൽ ടെക്നീഷ്യന്മാർ നിലനിൽപ്പ് സമരം നടത്തി

തിരൂർ : തൊഴിലും സ്ഥാപനങ്ങളും സംരക്ഷിക്കണം എന്ന ആവശ്യവുമായി കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ ടെക് നീഷ്യന്മാർ നില നിൽപ്പ്സമരം നടത്തി. മെഡിക്കൽ ടെക്നീഷ്യന്മാരുടെ തൊഴിലും സ്ഥാപനവും സംരക്ഷിക്കുക, ക്ലിനിക്കൽ ബില്ലിലെ അപാകതകൾ പരിഹരിക്കുക, മിനിമം സ്റ്റാൻഡേർഡ് നിർദേശങ്ങൾ പിൻവലിക്കുക, പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുക, ലബോറട്ടറി മേഖലയിലെ കുത്തകവത്കരണം തടയുക എന്നീ മുദ്ര്യാവാക്യങ്ങൾ ഉയർത്തിയായിരുന്നു സമരം. തിരൂർ സിവിൽ സ്റ്റേഷൻ മുൻവശം, വാഗൺ ട്രാജഡി ടൗൺഹാൾ പരിസരത്ത് നടന്ന സമരം കെ പി എം ടി എ സംസ്ഥാന കമ്മറ്റി അംഗം നവാസ് ടി എസ് എൽ ഉത്ഘാടനം ചെയ്തു. കെ പി എം ടി എ മേഖല പ്രസിഡന്റ്‌ ഷൈമ അധ്യക്ഷത വഹിച്ചു. കെ പിഎം ടി എ മേഖല സെക്രട്ടറി ഷൈബത്ത് സ്വാഗതം പറഞ്ഞു കെ പി എം ടി എ ജില്ലാ കമ്മറ്റി അംഗം സലീം മുക്കാട്ടിൽ സമരസന്ദേശം നൽകി. ഷെബീർ, ശകീൽ, അലിമോൻ, സിന്ധു, സജിത അജിത്, ഗിരിജ ഗീത ജമീല എന്നിവർ പങ്കെടുത്തു. കേരളത്തിൽ 150 കേന്ദ്രങ്ങളിലാണ് നിലനിൽപ്പ് സമരം നടന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു