മുക്കത്ത് കാട്ടുപന്നികൾ വെടിയേറ്റു വീഴുന്നു

മുക്കം >> കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ അനുമതി ലഭിച്ചതോടെ പ്രദേശത്ത് പന്നിവേട്ട തുടങ്ങി. ഇതോടെ രണ്ട് പന്നികൾ വെടികൊണ്ട് ചത്തു.

മുക്കത്ത് കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ ഇന്നലെയും വെടിവെച്ചുകൊന്നു.  മണാശ്ശേരി നെല്ലിക്കുന്ന് മലയിൽ മുക്കം ഓർഫനേജിൻ്റ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വെച്ചാണ് കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്. കാട്ടുപന്നി ശല്യം വർദ്ധിച്ചതോടെ മുക്കം നഗരസഭ നൽകിയ പ്രത്യേക അഭ്യർത്ഥനപ്രകാരം വനം വകുപ്പ് കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ മുക്കം നഗരസഭയ്ക്ക്  അനുമതി നൽകിയിരുന്നു. ഈ അനുമതി പ്രകാരമാണ്  നഗരസഭ ചുമതലപ്പെടുത്തിയ കച്ചേരി സ്വദേശി സി.എം ബാലൻ കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്. പ്രദേശവാസികൾ കാട്ടുപന്നി ഇറങ്ങിയതായി വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ബാലൻ വെടിവെച്ച് കൊല്ലുകയായിരുന്നു.

പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും മുക്കം ഓർഫനേജ്ൻറെ ഉടമസ്ഥതയിലുള്ള തരിശുഭൂമി പാട്ടത്തിനെടുത്ത് എട്ടര ഏക്കറോളം വരുന്ന സ്ഥലത്ത്  കൃഷി ചെയ്തു വരികയാണെന്നും  പന്നി ശല്യം രൂക്ഷമായതോടെ കൃഷി ചെയ്യാൻ ഏറെ പ്രയാസപ്പെടുകയാണന്നും കർഷകനായ അടുക്കത്തിൽ മുഹമ്മദ് ഹാജി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു