ബി ഡി ജെ എസ് പ്രതിഷേധ സായാഹ്നം

കോഴിക്കോട് >> കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള പീഡനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭരണകർത്താക്കൾ മൗനംപാലിക്കുന്നതിൽ പ്രതിഷേധിച്ച് ബിഡിജെഎസ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളയനാട് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡണ്ട് സതീഷ് കുമാർ അയിനിക്കാട് അധ്യക്ഷത വഹിച്ചു കോഴിക്കോട് ജില്ലാ ട്രഷറർ സതീഷ് കുറ്റിയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ സെക്രട്ടറി ഉണ്ണികൃഷ്ണൻ കരിപ്പാലി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡണ്ട് പത്മകുമാർ ജി മേനോൻ .
ബി ഡി വൈ എസ് ജില്ലാ സെക്രട്ടറി രാജേഷ് പി മാങ്കാവ്എന്നിവർ സംസാരിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു