പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

കോഴിക്കോട് >> യു.പി. പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് തടങ്കലിൽ വച്ച മലയാളി മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധ സദസ് നടത്തി. പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.വി. കുട്ടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം. ഫിറോസ് ഖാൻ, സെക്രട്ടറി പി.എസ്. രാകേഷ്, മുൻ സംസ്ഥാന പ്രസിഡൻ്റ് കമാൽ വരദൂർ, മുൻ ജില്ലാ സെക്രട്ടറി പി. വിപുൽനാഥ് എന്നിവർ സംസാരിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു