പത്രപ്രവർത്തകനെ വാഹനം ഇടിച്ച് വീഴ്ത്തി മർദ്ദിച്ചു, വധഭീഷണി, കേസെടുത്തു

താനൂർ >> വാഹനത്തിൽ ഇരിരിക്കവെ പത്രപ്രവർത്തകനെ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിച്ച് വധഭീഷണി മുഴക്കുകയും മർദ്ധിക്കുകയും ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ട് അക്രമികൾക്കെതിരെ താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കേരള പ്രണാമം ദിനപത്രം മലപ്പുറം ലേഖകൻ ബാപ്പുവടക്കയിലിനെയാണ് ബൈക്കിൽ എത്തിയ സംഘം വാഹനം ഇടിച്ചു വീഴ്ത്തി മർദ്ധിച്ച് രക്ഷപ്പെട്ടത്. വൈകീട്ട് നാലരയോടെ താനൂരിലാണ് സംഭവം.

ഔദ്യോഗിക ആവശ്യവുമായി ബന്ധപ്പെട്ട് എം.എൽ.എ കണ്ട് മടങ്ങി വരവെ താനൂർ മുനിസിപ്പാലിറ്റിക്ക് സമീപമുള്ള മിൽമ ബൂത്തിനടുത്ത് വാഹനം നിർത്തിയപ്പോഴാണ് സംഭവം. ഇരുചക്രവാഹനത്തിൽ വന്ന അക്രമി ബാപ്പുവിൻ്റെ വാഹനം ഇടിച്ചു. തുടർന്ന് വധഭീഷണി മുഴക്കി. ഇതിനിടയിൽ മറ്റൊരാൾ വന്നു മർദിക്കുകയായിരുന്നു. നാട്ടുകാർ ഓടികൂടിയപ്പോൾ അക്രമികൾ രക്ഷപ്പെട്ടു. തുടർന്ന് പരിക്കേറ്റ ബാപ്പുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരാതിയെ തുടർന്ന് താനൂർ സി.ഐ സ്ഥലതെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. അക്രമികൾക്കെതിരെ വധഭീഷണി, സംഘം ചേർന്ന് മർദ്ദിക്കൽ, പരസ്യമായി ചീത്ത വിളിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു