നൃത്തത്തിന് ഡിജിറ്റൽ മുഖം നൽകി ലിസി മുരളീധരൻ

മാഹി >> ന്യത്ത ജീവിതം കോവിഡ് മാഹാമാരിയിൽ വഴിമുട്ടി നിന്നപ്പോൾ
ആധുനിക സാങ്കേതിക വിദ്യയിൽ ന്യത്തത്തിന് പുതിയ മുഖം.
പുറത്തുള്ള കുട്ടികളെയും നാട്ടിലെ കുട്ടികളെയും ഏകോപിപ്പിച്ച് ഒട്ടേറെ
ന്യത്ത രൂപങ്ങൾ ചിട്ടപ്പെടുത്തി ന്യത്ത
രംഗത്തെ സജ്ജീവമാക്കുകയാണ് പ്രശസ്ത നർത്തകി ലിസി മുരളീധരൻ.

ഇപ്പോൾ ഇത്തരം ന്യത്ത പരിപാടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോഫോമിലൂടെ ലോകം മുഴുവനുമുള്ള ആളുകൾ കാണുന്ന
ഈ സന്ദർഭത്തിൽ ഇത് കുട്ടികളുടെ മാനസീക സംഘർഷം കുറക്കുന്നുവെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നു.
ഈ വിജയദശമി നാളിൽ സങ്കൽപ്പ ദേവിയുടെ വിവിധ ഭാവങ്ങളാണ് ലിസി മുരളീധരനും
മകൾ കലാമണ്ഡലം സരിഗയും ഭരതനാട്യത്തിൽ അവതരിപ്പിക്കുന്നത്.

അസുരരാജാവായിരുന്ന മഹിഷാസുരനെ കൊന്ന് ദുർഗാദേവി വിജയം വരിച്ച കാലമാണ് വിജയദശമി എന്നാണ് സങ്കല്പം അതാണ് ഈ പ്രമേയം തിരഞ്ഞെടുത്തത് .
ഇവരുടെ ഒരോ ന്യത്ത പരിപാടികളും
വ്യത്യസ്ത തലങ്ങളിൽ ചിത്രീകരിക്കുകയും ഒപ്പം പുതിയ പരീക്ഷണങ്ങളുമായി രംഗപ്രവേശനം ചെയ്യുമ്പോൾ അതിന് ഒട്ടേറെ കാഴ്ചക്കാരുമുണ്ട് -കോവിഡ് കൂടി വരുന്ന പശ്ചാത്തലത്തിൽ വിജയദശമി
ദിനത്തിൽ പോലും ന്യത്ത വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുകയാണ്. അത് കാരണം വിജയദശമി അഡ്മിഷൻ
പോലും ഓൺലൈനിലാണ് നടക്കുന്നത്.

കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച് അറിവിൻ്റെ ലോകത്തേക്ക് കടക്കുന്ന ദിനത്തിൽ ന്യത്തരംഗത്തേക്ക് കടന്നു വരുന്ന പുതുമുഖങ്ങൾക്ക് പ്രചോദനമാണ് ഇവരുടെ ആശയങ്ങൾ .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു