നിനക്കാതെ എത്തി രാഹുൽ, അമ്പരന്ന് മാലാഖമാർ

മുക്കം>> കൊവിഡിനെ പ്രതിരോധിക്കാൻ മുന്നിൽ നിൽക്കുന്ന മാലാഖമാരെ കാണാനും അഭിനന്ദക്കാനും നേരിട്ടെത്തിരാഹുൽ ഗാന്ധി എം.പി. ഇന്നലെ മലപ്പുറത്തു നിന്ന് വയനാട്ടിലേക്ക് പോകുന്ന വഴി അപ്രതീക്ഷിതമായായിരുന്നു മലപ്പുറം- കോഴിക്കോട് ജില്ലാ അതിർത്തിയായ എരഞ്ഞിമാവിലെ സെൻട്രൽ ക്ലിനക്കിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തിയത്. എം.പി അതു വഴി കടന്നു പോകുണ്ടെന്നറിഞ്ഞ് അഭിവാദ്യചെയ്യാനും ഒരുനോക്കു കാണാനുമായിരുന്നു എരഞ്ഞിമാവിലെ സ്വകാര്യ ക്ലിനിക്കിലെ നഴ്സുമാരായ നിമിഷ, ഷീബ, ഡോളി എന്നിവർ കാത്തു നിന്നത്. മൂന്ന് മണിയോടെ ജില്ലാ അതിർത്തിയിൽ യു.ഡി.എഫ് പ്രവർത്തകർ നൽകിയ സ്വീകരണം കഴിഞ്ഞ് പോകുമ്പോഴാണ് സ്വകാര്യ ക്ലിനിക്കിലെ നഴ്സുമാർ അഭിവാദ്യം ചെയ്യുന്നത് രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ വാഹനം നിർത്തിച്ച് എം.പി സ്വകാര്യ ക്ലിനിക്കിലേക്ക് കയറി ചെല്ലുകയായിരുന്നു. കൊവിഡ് സാഹചര്യങ്ങളെക്കുറിച്ചും പരിശോധന രീതികളെക്കുറിച്ചും മറ്റു വിശേഷങ്ങളും ചോദിച്ചറിഞ്ഞ രാഹുൽഗാന്ധി ക്ലിനിക്കിലെ ആരോഗ്യ പ്രവർത്തകരോടൊപ്പം അൽപനേരം ചിലവഴിക്കുകയും സെൽഫിയെടുക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. ആദ്യം അമ്പരപ്പാണ് തങ്ങൾക്ക് തോന്നിയതെന്നും ഇത്തരമൊരു അനുഭവം ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്നും ഏറെ നാളത്തെ ആഗ്രഹമാണ് ഇപ്പോൾ യാഥാർത്യമായതെന്നും നഴ്സുമാർ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു