നവംബർ ഒന്നിന് വഞ്ചനാദിനം;മുഖ്യമന്ത്രി രാജിവയ്ക്കണം: രമേശ് ചെന്നിത്തല

കോഴിക്കോട് >>.  സ്വർണ്ണക്കടത്ത് കേസിൻ്റെ തുടക്കം മുതൽ പരസ്‌പരം സഹായിക്കുന്ന മുഖ്യമന്ത്രിയെയും ശിവശങ്കരനെയുമാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സിബിഐ അന്വേഷണം സർക്കാരിലേക്ക് നീങ്ങുന്നു എന്ന് തോന്നിയത് കൊണ്ടാണ് സിബിഐ ക്കെതിരെ കോടതിയിൽ പോയതെന്നും അദ്ധേഹം കോഴിക്കോട്ട് പറഞ്ഞു*
അന്വേഷണത്തെ വഴി തിരിച്ചു വിടാൻ സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്, കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞു കൊണ്ടാണ് എന്ന് കൂടുതൽ വ്യക്തമാകുകയാണ്.ലൈഫ് പദ്ധതി വിവാദത്തിന്റെ മുഴുവൻ ഉത്തരവാദിത്തം ശിവശങ്കരനാണ്,കേസിൽ ശിവശങ്കരൻ പ്രതികളെ സഹായിക്കാൻ എല്ലാ നീക്കങ്ങളും നടത്തിയിട്ടും എന്ത് കൊണ്ട് മുഖ്യമന്ത്രി ശിവശങ്കരനെതിരെ പറഞ്ഞിട്ടില്ല എന്നത് ആശങ്ക ജനിപ്പിക്കുകയാണ്.അന്വേഷണം നീളാൻ പോകുന്നത് മുഖ്യമന്ത്രിയിലേക്കാണ്, എത്ര തടസപ്പെടുത്താൻ ശ്രമിച്ചാലും വസ്തുതകൾ പുറത്ത് വരുമെന്നും നവംബർ 1 കേരളപ്പിറവി ദിനം വഞ്ചനാദിനമായി ആചരിച്ച്‌ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ടു 20, 000 വാർഡുകളിൽ സത്യാഗ്രഹ പരിപാടി നടത്തുമെന്നും രമേശ് ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു