‘നക്ഷത്ര സംഗമം” രക്ഷിതാക്കൾക്ക് കൈത്താങ്ങായി

കോഴിക്കോട് >> ടൈപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റിയും, പി കേശവദേവ് ട്രസ്റ്റും സംയുക്തമായി മധുര നക്ഷത്ര സംഗമം എന്ന പേരിൽ സൂം മീറ്റ് സംഘടിപ്പിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഒട്ടേറെ പേർക്ക് കൈത്താങ്ങായി. കോവിഡ് -19 പശ്ചാത്തലത്തിൽ കഴിഞ്ഞ ആറുമാസമായി ടൈപ്പ് വൺ കുഞ്ഞുങ്ങൾക്ക് കൃത്യമായ കൺസൾട്ടേഷൻ ലഭിച്ചിരുന്നില്ല.

തിരുവനന്തപുരം ജ്യോതിദേവ് ഡയബറ്റിക് റിസർച്ച് സെൻ്ററിലെ ഡോക്ടർ ജ്യോതിദേവും സംഘവുമാണ് മൂന്ന് മണിക്കൂർ വെർച്ച്വൽ സെമിനാർ നടത്തിയത്. ടൈപ്പ് വൺ ഡയബറ്റിസ് നൂതന ചികിത്സാരീതികളും മാറിവരുന്ന കോവിഡ് പശ്ചാത്തല സാഹചര്യത്തിൽ കുഞ്ഞുങ്ങളെ പരിപാലിക്കേണ്ട രീതികളും.സംശയ നിവാരണവും.വിശദമായ ഡോക്ടർ വിവരിച്ചു.

സെമിനാറിൽ കേരളത്തിലെ ഇരുന്നൂറിലധികം വരുന്ന ടൈപ്പ് വൺ ഡയബറ്റീസ് കുഞ്ഞുങ്ങളും അവരുടെ രക്ഷകർത്താക്കളും പങ്കെടുത്തു. പി കേശവദേവ് ട്രസ്റ്റ് ധനസഹായമായി സൊസൈറ്റിയിലേക്ക് ഫണ്ട് സംഭാവന നൽകി. ടൈപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റിക്ക് വേണ്ടി സ്റ്റേറ്റ് പ്രസിഡണ്ട് വിജേഷ് റ്റി ആർ അധ്യക്ഷം വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ സ്വാഗതവും സുധ ശ്രീജേഷ് നന്ദിയും പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു