തെരഞ്ഞെടുപ്പ്; ഫോട്ടോ ഷൂട്ടുകൾ സജീവം

കോഴിക്കോട് >> തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും അതിനു മുന്നേ സ്ഥാനാർഥിനിർണയമടക്കം പൂർത്തീകരിച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ. സ്ഥാനാർഥികളുടെ പ്രചാരണ പോസ്റ്ററുകളും മറ്റും തയ്യാറാക്കുന്നതിനുള്ള ഒരുക്കങ്ങൾ തകൃതിയായാണ് നടക്കുന്നത്. 

കോവിഡിൻറെ അനിശ്ചിതത്വങ്ങൾ ഒരുവശത്തു നിൽക്കുന്നുവെങ്കിലും 
 തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ കൊഴുപ്പിക്കാൻ തന്നെയാണ് സ്ഥാനാർഥികളുടെയും വിവിധ പാർട്ടികളുടെ തീരുമാനം. 
ഇത്തവണ വീടുകൾ കയറിയുള്ള പ്രചരണങ്ങൾക്ക് കർശനനിയന്ത്രണം ഉള്ളതിനാൽ സോഷ്യൽ മീഡിയ തന്നെയാണ് പ്രചരണത്തിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും. 

ഇതിനായി പോസ്റ്ററുകളും മറ്റും തയ്യാറാക്കുന്നതിനുള്ള ഫോട്ടോഷൂട്ടുകൾക്കും മലയോരമേഖലയിൽ തുടക്കമായി. 
വിവിധ സ്റ്റുഡിയോകളിലെത്തിയോ  ഫോട്ടോഗ്രാഫർമാർ സ്ഥാനാർത്ഥികളുടെ അടുത്തെത്തിയോ ഫോട്ടോയെടുപ്പ് തകൃതിയായി പുരോഗമിക്കുന്നു.

ആദ്യമായി മത്സര രംഗത്തേക്ക് കടന്നു വരുന്ന പല സ്ഥാനാർഥികളും ഒരു സ്ഥാനാർത്ഥിയായി എങ്ങനെ ഫോട്ടോയിൽ നിൽക്കണം എന്നതടക്കമുള്ള ഭാവങ്ങളുടെ രസകരമായ കാഴ്ചകളും ഇത്തരം സ്ഥലങ്ങളിൽ കാണാനാവും. സുന്ദരികളും സുന്ദരന്മാരുമായി സ്ഥാനാർത്ഥികളുടെ ഫോട്ടോ ലഭിക്കാൻ പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെ തന്നെയാണ് മുന്നണികൾ ഏർപ്പാടാക്കിയിരിക്കുന്നത്. 

പല രൂപത്തിലും ഭാവത്തിലുമുള്ള ഫോട്ടോകൾ വച്ചാണ് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം സ്ഥാനാർത്ഥികൾനിറഞ്ഞുനിൽക്കുന്നത് .
കോവിഡ് കാരണം ജീവിതം തന്നെ വഴിമുട്ടിയ ഫോട്ടോഗ്രാഫി മേഖലയിൽ ഉള്ളവർക്കും, പ്രിൻ്റിംഗ് മേഖലയിലുള്ളവർക്കും 
ഈ തിരഞ്ഞെടുപ്പ് കാലം ആശ്വാസം നൽകും

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു