തുറന്ന കടയുടെ ഫോട്ടോ എടുത്ത് അയച്ചാൽ , കടയുടെ ലൈസൻസ് റദ്ദാക്കാം

കോഴിക്കോട് >> ജില്ലയിൽ നിയന്ത്രണം കടുപ്പിച്ച് ജില്ലാ ഭരണം. തുടർച്ചയായി കൊവിഡ് പോസിറ്റീവ് വ്യാപനം ആയിരം കടന്ന സാഹചര്യത്തിൽ കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ച ഇടങ്ങളിൽ മെഡിക്കൽ- അവശ്യ സാധനങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകൾ എന്നിവ അല്ലാത്ത മറ്റു വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം.

ഇത്തരം സ്ഥാപനങ്ങളുടെ ചിത്രം തീയ്യതി സഹിതം കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ പരാതി സമർപ്പിക്കണമെന്ന് ആരോഗ്യ മേഖലയിലെ ബന്ധപ്പെട്ടവർ അറിയിച്ചു. നിർദ്ദേശം എച്ച് ഐ മാർക്ക് കൈമാറി. നിയമ ലംഘനം വ്യക്തമായാൽ
അത്തരം വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി ഉടനടി റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും

ജില്ലാ ഭരണകൂടം ഇത്തരം നിയമ ലംഘനങ്ങൾ അതീവ ഗുരുതരമായാണ് കാണുന്നത്.
കണ്ടയിൻമെൻറ് സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളുടെ ലിസ്റ്റ് കോവിഡ് 19 ജാഗ്രത പോർട്ടലിൽ ലഭ്യമാണ്. ഇതോടൊപ്പം കണ്ടയൻമൻ്റ് സോണിൻ്റെ അതിർത്തി വ്യക്തമാക്കുന്ന മേപ്പും ജാഗ്രത പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു