തിയറ്ററുകൾക്ക് പ്രവർത്തിക്കാം; സ്‌കൂളുകൾ തുറക്കാൻ അനുമതി

അൺലോക്ക് അഞ്ചിൽ
കേന്ദ്ര സർക്കാർ

കൊച്ചി >> കൊവിഡ് ലോക്ക് ഡൗൺ അണ്‍ലോക്ക് അഞ്ചാം ഘട്ട മാർഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. തിയറ്ററുകളും മൾട്ടിപ്ലക്‌സുകളും പാർക്കുകളും ഉപാധികളോടെ തുറക്കാം. കൂടാതെ സ്‌കൂളുകൾ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്.

ഒക്ടോബർ 15 മുതൽ തീയറ്ററുകൾ തുറക്കാം. പകുതി സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാവുന്നതാണ്. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള അമ്യൂസ്മെൻമെന്റ് പാർക്കുകൾ തുറക്കാം. ബിസിനസ് ടു ബിസിനസ് എക്‌സിബിഷൻ കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് നടത്താവുന്നതാണ്.

സ്‌കൂളുകളും കോളേജുകളും തുറക്കാൻ ആലോചനയുണ്ട്. സംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. ഘട്ടം ഘട്ടമായി ആയിരിക്കും ഇത്. ഇക്കാര്യം മാനേജുമെന്റുമായി ആലോചിച്ച് തീരുമാനിക്കാവുന്നതാണ്. ഓൺലൈൻ ക്ലാസുകളിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അനുമതിയുണ്ടാകും. ഹാജർ നിർബന്ധമാക്കില്ല. മാതാപിതാക്കളുടെ അനുമതിയോടെ മാത്രമേ കുട്ടികളെ ക്ലാസുകളിൽ പങ്കെടുപ്പിക്കാവൂ.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളജുകൾ എന്നിവ തുറക്കുമ്പോൾ വിദൂര വിദ്യാഭ്യാസത്തിനും ഓൺലൈൻ വിദ്യാഭ്യാസത്തിനും അവസരം നൽകണം. സയൻസ് വിഷയത്തിലെ ഉന്നത പഠനത്തിന് ലാബ് സൗകര്യം ലഭ്യമാക്കുനും അവസരം നൽകണം. കേന്ദ്ര സർവകലാശാലകളിൽ വിസിമാരും മറ്റ് സ്ഥാപനങ്ങളിൽ ലാബ് സൗകര്യം ഒഴികെയുള്ള കാര്യത്തിൽ സംസ്ഥാന സർക്കാരും ആയിരിക്കും തീരുമാനമെടുക്കുക. നീന്തൽ കുളങ്ങൾ കായിക താരങ്ങൾ പരിശീലനത്തിന് ഉപയോഗിക്കാമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

കേന്ദ്ര സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെ കൺടെയ്ൻമെന്റ് സോണിന് പുറത്ത് പ്രാദേശിക ലോക്ഡൗൺ (സംസ്ഥാന/ജില്ല/സബ് ഡിവിഷൻ/നഗര/വില്ലേജ് തല) പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു. അന്തർ സംസ്ഥാന യാത്രകൾക്ക് യാതൊരു തരത്തിലുള്ള തടസ്സങ്ങളും പാടില്ലെന്നും കേന്ദ്രം നിർദേശിക്കുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു