ജി.എസ്.ടി വിഹിതം നൽകി വ്യാപാരി- വ്യവസായ മേഖല സംരക്ഷിക്കണം: എ.കെ.സി .ജി .ഡി .എ

കോഴിക്കോട് >> കോവിഡ് പശ്താലത്തിൽ പല വേളകളിലായി വ്യാപാര – വ്യവസായ സ്ഥാപനങ്ങൾ അടച്ചിടുന്നത് മൂലം മേഖലയിലെ ജീവനക്കാരെയും ,തൊഴിലാളികളേയും സംരക്ഷിക്കുന്നതിന് 2020 ജനുവരി , ഫ്രെബുവരി മാസങ്ങളിൽ അടച്ച കേന്ദ്ര – സംസ്ഥാന ജി.എസ്.ടി തുക തിരിച്ച് നൽകി ആശ്വാസം നൽകാൻ ശുപാർശ ചെയ്യണമെന്ന് ആൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഷെവലിയാർ സി.ഇ .ചാക്കുണ്ണി ബുധനാഴ്ച ചേർന്ന ജി.എസ്.ടി ഫെസിലിറ്റേഷൻ ഓൺലൈൻ മീറ്റിങ്ങിൽ അഭ്യർത്ഥിച്ചു.

തിങ്കളാഴ്ച കേന്ദ്ര നഷ്ടപരിഹാര തുക 915 കോടി കേരളത്തിന് ലഭിച്ച സാഹചര്യത്തിൽ ഐ.ജി.എസ്.ടി 832 കോടി രൂപ അടുത്ത ദിവസം ലഭിക്കുന്നതിനാൽ സംസ്ഥാന വിഹിതം എത്രയും പെട്ടെന്ന് ചെറുകിട- ഇടത്തരം വ്യാപാരികർക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.

നിരന്തരം സ്ഥാപനങ്ങൾ അടക്കുന്നത് മൂലം ഈ മേഖലയുടെ ആശ്വാസത്തിനും ,സർക്കാരിന് നികുതി വരുമാനത്തിനും കർശന നിബന്ധനങ്ങൾ പാലിച്ച് സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാരിൽ ജി.എസ്.ടി കമ്മറ്റി സമ്മർദ്ദം ചെലുത്തുവാൻ യോഗം ആവശ്യമുന്നയിച്ചു.

കുടിശ്ശിക നികുതി പിരിക്കുന്നതിനുള്ള ഉൽസാഹം വർഷങ്ങളായി തിരിച്ച് കൊടുക്കാത്ത റീ ഫണ്ടുകൾ തിരിച്ച് നൽകാൻ ജി.എസ്.ടി വകുപ്പ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.

ടാർജറ്റി ൻ്റ് പേരിൽ യഥാർത്ഥ ഇ.വെ ബിൽ പ്രകാരം അയ്ക്കുന്ന ചരക്കുകൾ തടഞ്ഞ് പിഴ ചുമത്തുന്ന നടപടി ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു.

ജി.എസ്.ടി ജോയിൻ്റ് കമ്മീഷണറുടെ പരിധിയിൽ വരുന്ന കാര്യങ്ങൾ പരിഹരിക്കാമെന്നും , മറ്റാവശ്യങ്ങൾ സംസ്ഥാന സർക്കാരിൻ്റേയും ,ജി എസ് ടി കൗൺസിലേൻ്റയും യോഗത്തിൽ പരിഗണിക്കാമെന്ന് യോഗം നിയന്ത്രിച്ച ജോയിൻ്റ് കമ്മീഷണർ മറുപടി നൽകി. വിവിധ വകുപ്പ് മേധാവികളും ,സംഘടന പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു