ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് കണ്ടെയ്ന്‍മെന്റ് സോണില്‍ പ്രവര്‍ത്തനാനുമതി

കോഴിക്കോട് >> ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നൽകി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. സ്ഥാപനങ്ങള്‍ നില്‍ക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജീവനക്കാരെ ഉപയോഗിച്ച് കൊണ്ട് മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ പ്രവര്‍ത്തനാനുമതിയില്ല.

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായും പാലിക്കണം. എല്ലാ ജീവനക്കാരേയും തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയമാക്കണം. കൈകള്‍ ശുചീകരിക്കാനുള്ള സൗകര്യം ഉറപ്പാക്കണം. ജീവനക്കാര്‍ രണ്ട് ലെയറുകളുള്ള മാസ്‌ക് ഉപയോഗിക്കണം. വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്ഥീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു