ഗൂഗിൾ ഇ.പതിപ്പ് – തോംസണ് ഹോളിലാൻഡ് പിൽഗ്രീസൊസൈറ്റിയുടെ ആദരം

തൃശൂർ >>ഗൂഗിൾ ഫോം ഇ പബ്ലിഷിംഗ് വഴി  പൊതുവിദ്യഭ്യാസത്തിന് മാതൃക  പദ്ധതി തയ്യാറാക്കിയ അദ്ധ്യാപകൻ ചാലിശ്ശേരി സ്വദേശി തോംസൺ കെ വർഗ്ഗീസിനെ   ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ആദരിച്ചു.
വ്യാഴാഴ്ച കുന്നംകുളം ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ കോവിഡ് പ്രോട്ടോക്കാൾ പ്രകാരം നടന്ന ചടങ്ങിൽ  ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ചെയർമാൻ ഷെവലിയാർ സി.ഇ.ചാക്കുണ്ണി തോംസൺ മാഷ്ക്ക്  പ്രശസ്തി ഫലകം നൽകി .
വന്ദ്യ ഡോ. മാണി രാജൻ കോർ-എപ്പിസ്കോപ്പ പൊന്നാട അണിയിച്ചു. ഫാ.ജിബിൻ ചാക്കോ ഉപഹാരം നൽകി.കോവിഡ് കാലത്ത് കുട്ടികളുടെ സൃഷ്ടിക്കൾ ചെലവില്ലാതെ പുറത്തിറക്കാനുള്ള  പദ്ധതിയും , മാഷുടെ കോവിഡ് പ്രതിരോധ പ്രവൃത്തനങ്ങളും മാതൃക പരമാണെന്ന്  അദ്ധ്യക്ഷത വഹിച്ച  ഷെവലിയാർ സി.ഇ ചാക്കുണ്ണി  പറഞ്ഞു. തനിക്ക് ലഭിച്ച അറിവുകൾ സമൂഹത്തിന് നൽകിയത്  കടമ മാത്രമാണെന്നും ഹോളി ലാൻഡ് പിൽഗ്രീം സൊസൈറ്റിയുടെ ആദരവ് കൂടുതൽ പ്രവർത്തിക്കാനുള്ള അംഗീകാരവും പ്രോൽസാഹനമാണെന്നും ആനക്കര ഗവ: ഹയർസെക്കണ്ടറി സ്കൂളിലെ ഗണിത അദ്ധ്യാപകൻ തോംസൺ കെ വർഗ്ഗീസ് വ്യക്തമാക്കി.
വൈസ് ചെയർമാൻ പ്രൊ. ഫിലിപ്പ് കെ.ആൻ്റണി , ജനറൽ കൺവീനർ എം.സി.ജോൺസൺ , ഖജാൻജി സി.സി.മനോജ് , അനിൽ കെ  ജോസ് , എ.സി.  ഗീവർ എന്നിവർ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു