ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

ഉള്ളിയേരി >> മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിമ ജന്മദേശമായ ഉള്ളിയേരിയിൽ ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവിൽ അദ്ധ്യക്ഷത വഹിച്ചു. പുരുഷൻ കടലുണ്ടി എംഎൽഎ മുഖ്യാതിഥിയായിരുന്നു.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരങ്ങൾ ലഭിച്ച ഗിരീഷ് പുത്തഞ്ചേരി രണ്ടായിരത്തി അഞ്ഞൂറോളം ഗാനങ്ങളും ഒട്ടനവധി കവിതകളും മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. പ്രിയ കവിയ്ക്ക് ജന്മനാടിന്റെ ആദരമായാണ് ഉള്ളിയേരി പഞ്ചായത്ത് ഭരണസമിതി പ്രതിമ പണികഴിപ്പിച്ചത്.
പ്രശസ്ത ശില്പി സതീഷ് ബാബു കോതങ്കലാണ് ഒരു മാസക്കാലമെടുത്ത് സിമന്റിൽ തീർത്ത ഗിരീഷ് പുത്തഞ്ചേരിയുടെ അർദ്ധകായ പ്രതിമ പൂർത്തീകരിച്ചത്.

ചടങ്ങിൽ ചന്ദ്രിക പൂമംത്തിൽ, പി ഷാജി, ബിന്ദു കളരിയുള്ളതിൽ , സി.കെ രാമൻകുട്ടി, സുജാത നമ്പൂതിരി, എ ഇന്ദു പ്രസംഗിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു