ക്വാറി, ക്രഷർ ടിപ്പർ സംയുക്ത പണിമുടക്ക് നടത്തി

കോഴിക്കോട് >> നിയമത്തിലെ അപാകതകൾ പരിഹരിക്കുക, ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക, അദാനിയെയും, വൻകിട കോർപ്പറേറ്റുകളെയും സഹായിക്കുക ഉദ്യോഗസ്ഥ നിലപാടിനും – ക്വാറി ക്രഷർ വ്യവസായം സംരക്ഷിക്കാൻ സർക്കാർ നിലപാടെടുക്കുക, ലൈസൻസ് അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക- തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി സംസ്ഥാന വ്യാപകമായി സംയുക്ത സമരസമിതി സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തി.

പണിമുടക്കിനോടനുബന്ധിച്ച് താലൂക്ക് ജില്ലാ കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് സമരങ്ങൾ നടത്തി. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന സമരം സംസ്ഥാന വൈ: പ്രസിഡൻ്റ് ശശി തോട്ടേക്കാട് ഉൽഘാടനം ചെയ്തു.
സുനിൽ ആർ.കെ പി, ടി.എം ക്ലമൻ്റ്, വിൽസൻ്റ് എന്നിവർ സംസാരിച്ചു.
കോഴിക്കോട്നടന്ന സമരം കെ.സി ക്യഷ്ണൻ* ഉൽഘാടനം ചെയ്തു. ഇടുക്കി, പത്തനംതിട്ട: വയനാട് കാസർകോഡ് എന്നിവിടങ്ങളിലും സമരം നടന്നു.
സമരത്തിന് ആസ്പദമായ പ്രശ്നങ്ങളിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കാത്ത പക്ഷം സംസ്ഥാനത്തെ നിർമ്മാണമേഖല സ്തംഭിപ്പിക്കുന്ന അനിശ്ചിതകാല സമരം നടത്തുമെന്ന് സംയുക്ത സമരസമിതി നേതാക്കളായ – എ.എം യൂസഫ്, കലഞ്ഞൂർ മധു,ഡേവിസ് പാത്താടൻ പാത്താടൻ, ജോസഫ് ജേക്കബ്‌ പോപ് സ്, എം.കെ.ബാബു, ഇ.കെ.അലി മൊയ്തീൻ, മൈക്കിൾ,അഡ്വ.എൻ.കെ.അബ്ദുൾ മജീദ്,സുലൈമാൻ പാലക്കാട്,
എന്നീ സമരസമിതി നേതാക്കൾ പറഞ്ഞു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു