കണ്ണൂര്‍ >> നിയമത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനു പകരം തൊഴിലെടുക്കുന്നവരെ വഴിയില്‍ തടത്ത് ജീവിക്കാനും തൊഴിലെടുക്കാനും അനുവദിക്കാത്ത വിധം വന്‍കിട ലോബിക്കു വേണ്ടി ക്വാറി, ക്രഷര്‍, ടിപ്പര്‍ ഉടമകളെ പീഡിപ്പിക്കുകയും ഭീമമായ തുക പിഴചുമത്തുകയും ചെയ്യുന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ക്വാറി, ക്രഷര്‍ സംയുക്ത സമരസമിതി തിങ്കളാഴ്ച സംസ്ഥാന വ്യാപക പണിമുടക്ക് നടത്തും.
പീഡനത്തില്‍ മനംനൊന്ത് മുക്കം കാരശ്ശേരി സ്വദേശി ഇര്‍ഷാദ് കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവം പ്രശ്നത്തിൻ്റെ ഗൗരവ അവസ്ഥയാണ്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കും. ജോലിയില്ലാത്തതു കാരണം ടിപ്പര്‍ വാഹനങ്ങളുടെ ഭീമമായ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ ജപ്തി നടപടി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യം നിലനില്ക്കുമ്പോള് അന്യസംസ്ഥാന ലോബിക്കു തീ റെഴുതാനുള്ള ഉദ്യോഗസ്ഥ ലോബിയാണ് ഇതിനു പിന്നിലെന്നും സംയുക്ത സമരസമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടി.