മലപ്പുറം >> കോവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ പൊലീസിന്റെ നേതൃത്വത്തില്‍ നിരീക്ഷണവും നിയമ നടപടികളും ശക്തമായി തുടരുന്നു. ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ കര്‍ശന നടപടികളാണ് തുടരുന്നത്. ഇന്ന് (ഒക്ടോബര്‍ ആറ്) മാസ്ക് ധരിക്കാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങിയതിന് 1,175 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 2,35,000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.
സാമൂഹിക അകലം പാലിക്കാത്തതിന് വിവിധ സ്റ്റേഷനുകളിലായി 414 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ വിഭാഗത്തില്‍ 82,800 രൂപ പിഴ ചുമത്തി. നിരോധനാജ്ഞ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു. ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധനകള്‍ വരും ദിവസങ്ങളില്‍ തുടരുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.