കോഴിക്കോട് മഴ; ഞായര്‍ വരെ ഒറ്റപ്പെട്ട ഇടിയോടെ ശക്തമായ മഴക്ക് സാധ്യത

കോഴിക്കോട് >> വ്യാഴാഴ്ച വൈകീട്ടോടെ കോഴിക്കോട് ഇടിയോട് കൂടി മഴ പെയ്തു . ഒക്ടോബര്‍ 14 ബുധനാഴ്ച വരെ സംസ്ഥാനത്ത് ഇടിയോടുകൂടെ മഴ തുടരും. ഈമാസം 11 ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് മെറ്റ് ബീറ്റ് വെതർ കാലാവസ്ഥ കേന്ദ്രം. ഇന്ന് സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഭാഗികമോ പൂര്‍ണമോ ആയി മേഘാവൃതമായിരിക്കും.

വെള്ളിയാഴ്ച വരെ വടക്ക് മഴ കൂടും
ഇന്നും നാളെയും വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. കണ്ണൂര്‍ ജില്ലയുടെ തെക്കുമേഖല മുതല്‍ പത്തനംതിട്ട വരെയുള്ള ജില്ലകളിലും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്‌തേക്കും. കണ്ണൂര്‍ ജില്ലയുടെ തെക്ക്, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് വൈകിട്ടോ രാത്രിയോ ശക്തമായ മഴ പ്രതീക്ഷിക്കാം. മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖല, വയനാട് ജില്ലകളിലും ഇടിയോടുകൂടെ ശക്തമായ മഴ പ്രതീക്ഷിക്കാം.
ഇടുക്കി ജില്ലയുടെ കിഴക്കന്‍ മേഖലയിലും എറണാകുളം ജില്ലയുടെ കിഴക്കന്‍ ഭാഗത്തും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.

ശനി മുതല്‍ തെക്കന്‍ ജില്ലകളിലും മഴ
ശനിയാഴ്ച മുതല്‍ തെക്കന്‍ കേരളത്തിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. ന്യൂനമര്‍ദം വെള്ളിയാഴ്ച രൂപപ്പെട്ട ശേഷം മഴ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാകും. ശനിയാഴ്ച മുതല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. ഞായറാഴ്ച വരെ ഈ സ്ഥിതിയാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും സംസ്ഥാനത്തെ കിഴക്കന്‍ മലയോരങ്ങളിലും മഴ തുടരും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു