കോഴിക്കോട് ജില്ലാ അറിയിപ്പുകൾ

കൊവിഡ് ടെസ്റ്റ്
കിയോസ്‌കുകള്‍
അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ കോവിഡ് ടെസ്റ്റിന് കൂടുതല്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാനം/ഐസിഎംആര്‍ അംഗീകൃത ലാബുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ നിരക്കായ 625/ രൂപക്ക് ആന്റിജന്‍ പരിശോധന നടത്തണം. പരിശോധനക്കു പുറമേ നോട്ടീസുകള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ലഘുരേഖകള്‍ എന്നിവ കിയോസ്‌ക്കില്‍ ഉണ്ടാകണം. മാസ്‌കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ വില്‍പനക്ക് ലഭ്യമാക്കണം. ആളുകള്‍ക്ക് എത്തിപ്പെടാന്‍ സൗകര്യമുള്ള സ്ഥലങ്ങള്‍ ആയിരിക്കണം കിയോസ്‌കിനായി തിരഞ്ഞെടുക്കേണ്ടത്. സാമൂഹിക അകലം പാലിച്ച് കാത്തിരിക്കാനുള്ള സൗകര്യമൊരുക്കണം. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പൈന്‍ പോസ്റ്ററുകള്‍ കിയോസ്‌ക്കില്‍ പ്രദര്‍ശിപ്പിക്കണം. ബയോമെഡിക്കല്‍ വേസ്റ്റ് മനേജ്മന്റ് ഉറപ്പ് വരുത്തണം. ജീവനക്കാര്‍ പിപിഇ കിറ്റ് ധരിക്കണം. കിയോസ്‌കില്‍ ചെയ്യുന്ന ടെസ്റ്റുകള്‍ ഗവണ്‍മെന്റ് പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. താല്‍പര്യമുള്ളവര്‍ stepkioskclt@gmail.com എന്ന ഇമെയിലില്‍ ഒക്ടോബര്‍ 24ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.

തയ്യല്‍ മെഷീന്‍
ലേലം 27 ന്

കോഴിക്കോട് സിറ്റി ഡിഎച്ച്ക്യൂ ക്ഷേമനികേതന്‍ ഗാര്‍മെന്റ് യൂണിറ്റിലെ പഴയ അഞ്ച് തയ്യല്‍ മെഷീനുകള്‍ ഒക്ടോബര്‍ 27ന് രാവിലെ 11 മണിക്ക് മാലൂര്‍ക്കുന്ന് ഡിഎച്ച്ക്യൂവില്‍ ലേലം ചെയ്യും.

മുട്ടക്കോഴി
വളര്‍ത്തല്‍

നഗരപ്രദേശത്ത് പരിമിതമായ സ്ഥലത്ത് കേജ് സമ്പ്രദായത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി പ്രകാരം കോഴിക്കൂടും 4-5 മാസം പ്രായമായ കോഴികുഞ്ഞുങ്ങളെയും വിതരണം ചെയ്യുന്നതിന് മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സബ്സിഡി ലഭിക്കും. ഗുണഭോക്തൃവിഹിതമായ 5000 രൂപയും സര്‍ക്കാര്‍ വിഹിതമായ 5000 രൂപയും ചേര്‍ത്ത് 10,000 രൂപയാണ് യൂണിറ്റ് ഒന്നിന് ചെലവ്. മുന്‍സിപ്പാലിറ്റി പ്രദേശത്തുളള അപേക്ഷകര്‍ കൊയിലാണ്ടി വെറ്ററിനറി ഹോസ്പിറ്റലിലോ വടകര വെറ്ററിനറി പോളിക്ലിനിക്കിലോ അപേക്ഷ നല്‍കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. അവസാന തീയതി നവംബര്‍ ആറ്.

സിവില്‍ സര്‍വ്വീസ്
പരിശീലനം

സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമി കോഴിക്കോട് സബ് സെന്ററില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുളള ത്രിവത്സര സിവില്‍ സര്‍വ്വീസ് പ്രിലിംസ് കം മെയിന്‍സ് കോഴ്സിന്റെ ഒന്ന്, രണ്ട്, മൂന്ന് വര്‍ഷങ്ങളിലേക്കുളള പ്രവേശനം ആരംഭിച്ചു. ഒക്ടോബര്‍ 31 നകം www.ccek.org / www.kscsa.org വെബ്സൈറ്റിലൂടെ പേര് രജിസ്റ്റര്‍ ചെയ്ത് ഫീസടക്കണം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠന രീതിയാണ് ഉണ്ടാവുക. എട്ട്, ഒന്‍പത്, 10 ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കുളള ടാലന്റ് ഡെവലപ്മെന്റ് ക്ലാസ്സുകളും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുളള സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ ക്ലാസ്സുകളും നവംബര്‍ ഒന്നിന് ആരംഭിക്കും. ഫീസ് അടച്ച് അപേക്ഷ ഫോം കോഴിക്കോട് വെസ്്റ്റ്ഹില്‍ ചുങ്കത്തുളള അക്കാദമി സബ് സൈന്ററില്‍ ഒക്ടോബര്‍ 31 നകം സമര്‍പ്പിക്കണം. ഫോണ്‍ : 0495 2386400.

പാലുല്‍പ്പാദനത്തില്‍
പരിശീലനം

ശുദ്ധമായ പാലുല്‍പ്പാദനം എന്ന വിഷയത്തില്‍ ബേപ്പൂര്‍ നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് നവംബര്‍ മൂന്നിന് 2.30 മുതല്‍ ഓണ്‍ലൈനായി പരിശീലനം സംഘടിപ്പിക്കും. പങ്കെടുക്കുന്നവര്‍ ഒക്ടോബര്‍ 30 നകം 0495-2414579 എന്ന നമ്പറിലോ dtckkdonlinetrg@gmail.com ഇ-മെയില്‍ മുഖാന്തിരമോ പേരും ഫോണ്‍ നമ്പറും നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട് ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II/പൗള്‍ട്രി അസിസ്റ്റന്റ/മില്‍ക്ക് റെക്കോര്‍ഡര്‍/സ്റ്റോര്‍കീപ്പര്‍/എന്യൂമറേറ്റര്‍ (കാറ്റഗറി നം. 068/2014 ഓപ്പണ്‍ മാര്‍ക്കറ്റ് ) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി അവസാനിച്ചതിനാല്‍ 2020 ജൂണ്‍ 20 മുതല്‍ റദ്ദാക്കിയതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു