കോഴിക്കോട് കോവിഡ് വ്യാപനം രൂക്ഷം: ജനങ്ങൾ നിയന്ത്രണം പാലിക്കണം- മന്ത്രി എ.കെ.ശശീന്ദ്രൻ

കോഴിക്കോട് >> ജില്ലയിൽ കോവിഡ്‌ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പൊതുയിടങ്ങളിൽ ഇപ്പോഴും ആൾക്കൂട്ടം ഉണ്ടാവുകയാണ്. ഇതാണ് കോവിഡ് വ്യാപനത്തിന് പ്രധാന കാരണം. ഇത്തരമൊരു സാഹചര്യത്തിൽ ആരും അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. പുറത്തിറങ്ങുന്നവരെ മാത്രമല്ല, അവരുടെ വീടുകളിൽ ഉള്ള പ്രായം ചെന്നവരെയും രോഗികളെയും ഉൾപ്പെടെ ഇത് വലിയ രൂപത്തിൽ അപകടത്തിൽപ്പെടുത്തുകയാണ്.

ആരോഗ്യ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് പോലും വലിയ തോതിൽ കോവിഡ് ബാധയേൽക്കുന്ന സാഹചര്യമാണിപ്പോൾ. അതുകൊണ്ടു തന്നെ സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ സ്വമേധയാ തയ്യാറാവുകയാണ് വേണ്ടത്.
നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കേണ്ടിവരുമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു